ADVERTISEMENT

ലണ്ടൻ∙ കോവിഡ് 19 ബാധയെത്തുടർന്ന് കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാനും അവർക്കു വേണ്ട സഹായങ്ങളും വിവരങ്ങളും  നൽകുവാനുംസമീക്ഷ യുകെ  പ്രഗത്ഭരെ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി ഹെൽപ്‌ഡെസ്‌ക്  രൂപീകരിച്ചു .

കോവിഡ് 19 രോഗത്തെക്കുറിച്ചു മലയാളി സമൂഹത്തിനുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അവരെ NHS നിർദ്ദേശിക്കുന്ന ശരിയായ വിവരങ്ങളിലേക്കു നയിക്കാനും വേണ്ടി ആരോഗ്യരംഗത്തുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് സമീക്ഷയുടെ  മെഡിക്കൽ ഹെൽപ്‌ഡെസ്‌ക്..

ലോക്ക്ഡൗൺ മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഇന്ത്യൻ വിദ്യാർഥിസമൂഹത്തിനു വേണ്ട സഹായങ്ങളും ഉപദേശങ്ങളും നൽകാൻ ഒരു പ്രത്യേക ടീം ആണ് തയാറായിട്ടുള്ളത് . ഫൈനാൻസ് , ലീഗൽ ,  പാരന്റൽ ആൻഡ് ചൈൽഡ് കെയർ  തുടങ്ങിയ മേഖലകളിലും സ്‌നേഹപൂർണമായ ഉപദേശനിർദേശങ്ങളുമായി സമീക്ഷയുടെ ഹെൽപ് ലൈൻ 24 മണിക്കൂറും തുറന്നിരിക്കും.

യുകെയുടെ എല്ലാ പ്രവിശ്യകളിലുമായി 24 ബ്രാഞ്ചുകൾ ഉള്ള വളരെ വിപുലമായ നെറ്റ്‌വർക്ക് ആണ് സമീക്ഷയ്ക്കുള്ളത് . ഈ വിഷമകരമായ ഘട്ടത്തിൽ മലയാളി സമൂഹത്തിനു കൈത്താങ്ങായി സമീക്ഷ പ്രവർത്തകർ ഉണ്ടാവുമെന്നും ,  സമീക്ഷയുടെ ഹെൽപ് ലൈൻ മുഴുവൻ സമയവും സഹായത്തിനുണ്ടാവുമെന്നും സമീക്ഷ ദേശിയ സമിതിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീൺ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിൽ എന്നിവർ അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com