ADVERTISEMENT

വിയന്ന∙  ഓസ്ട്രിയയിലെ കൊറോണ രോഗ ബാധിതരുടെ എണ്ണം 10,700 കടന്നു. ഇതിൽ 300 കുട്ടികളും പെടുന്നു. രാജ്യത്തെ മരണ സംഖ്യ 150 ആയി. വ്യാഴാഴ്ച രാവിലെ വരെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,711 ഉം ഇതിൽ 1000 പേർ ആശുപത്രിയിലും 215 പേർ തീവ്ര പരിചരണ വിഭാഗത്തിലും കഴിയുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 284 കുട്ടികൾ കോവിഡ് 19 വൈറസ് ബാധിതരാണ്. ഇതിൽ 46 പേർ അഞ്ചു വയസിൽ താഴെ മാത്രം പ്രായം ഉള്ളവരുമാണ്.

രോഗബാധിതരിൽ കൂടുതലും 45 നും 54 വയസിനുമിടയിലുള്ളവരുമാണ്. (2300 പേർ).

രാജ്യത്തെ സംസ്ഥാനങ്ങളിൽ ടിറോൾ രോഗികളുടെ എണ്ണത്തിൽ തുടർന്നും മുന്നിൽ നിൽക്കുന്ന 24,000 പേരാണു രോഗബാധിതർ. അപ്പർ ഓസ്ട്രിയയാണ് തൊട്ടുപിന്നിൽ 1740, ലോവർ ഓസ്ട്രിയ 1690 പേരുമായി മൂന്നാമതെത്തി നിൽക്കുന്നു. വിയന്നയിൽ 1500 പേരും സ്റ്റയർമാർക്കിൽ 1100, സാൽസ്ബുർഗിൽ 993 ഉം ഫൊറാറൽ ബർഗിൽ 674 ഉം കാരന്റനിൽ 293 ഉം ബുർഗൻലാൻഡിൽ 198 ഉം പേർ രോഗബാധിതരായി. രാജ്യത്തെ മരണസംഖ്യ ഇന്ന് രാവിലെ വരെ 150 ആയി ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com