ADVERTISEMENT

വിയന്ന∙ വേണ്ടത്ര അകലം പാലിച്ചില്ല എന്ന കാരണത്താൽ ആദ്യത്തെ കൊറോണ പിഴ  വിയന്നയിൽ ഈടാക്കി. കൊറോണ താണ്ഡവമാടുമ്പോഴും ചിലർക്കറിയില്ല എപ്പോൾ, എങ്ങനെ, ആരോടൊത്ത് പുറത്തിറങ്ങണമെന്ന്.അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും,  അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ ( ജോലി ചെയ്യുവാനനുവാദമുള്ളവർക്കും ), ഒരുമിച്ചു താമസിക്കുന്ന വ്യക്തിയോടൊപ്പം വ്യായാമത്തിനിറങ്ങുന്നവർ എന്നീ വിഭാഗത്തിലുള്ളവർക്ക് പുറത്തിറങ്ങാം.

കഴിഞ്ഞ ദിവസം വിയന്നയിലെ ഗുംബൻഡോർഫർ റോഡിലെ മെട്രോ സ്റ്റേഷനിൽ വച്ച് കൃത്യമായ അകലം പാലിച്ചില്ല എന്ന കാരണത്താൽ നാലു യുവാക്കൾക്ക് 500 യൂറോ വീതം പിഴ ശിക്ഷ നൽകി. പിഴ ഒടുക്കിയില്ലെങ്കിൽ 10 മണിക്കൂർ ജയിൽവാസമനുഭവിക്കണം.അടുത്ത കൊറോണ ശിക്ഷ വിയന്നയിലെ ഫ്ലോറിസ് ഡോർഫിൽ നിന്നുമാണ്. ഫ്ലോറിസ് ഡോർഫിലെ പാർക്കിൽ ഒരുമിച്ചിരുന്നു കാപ്പികുടിച്ച 2 യുവാക്കൾക്കാണ് 500 യൂറോ വീതം ഏകദേശം 40000 ഇന്ത്യൻ രൂപയ്ക്കടുത്ത് പിഴ നൽകിയത്.

കൊറോണ മുന്നറിയിപ്പ് അവഗണിച്ച് പൊതുസ്ഥലങ്ങളിൽ കറങ്ങി നടക്കുകയോ മറ്റ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്‌താൽ 2180 യൂറോ വരെ പിഴ ഈടാക്കുമെന്ന് വിയന്ന പൊലീസ് വക്താവ് വ്യക്തമാക്കി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com