ADVERTISEMENT

ഇറ്റലി ∙ കോവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ ഇറ്റലിയിൽനിന്ന് വൻതോതിൽ പാസ്ത ഇറക്കുമതി ചെയ്ത് ജർമ്മനി. കൊറോണ കാലഘട്ടത്തിൽ പാസ്തയ്ക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ ജർമ്മൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ ആൽഡി ഇറ്റലിയിലേക്ക് പ്രത്യേക ചരക്ക് ട്രയിനുകൾ അയക്കുകയാണ്. 

ഇതിനകം 60,000 പാക്കറ്റ് ഫുസില്ലി, 75,000 പാക്കറ്റ് പെന്നേ, 2,50,000 പാക്കറ്റ് സ്പഗേത്തി എന്നീ വിവിധയിനം പാസ്‌തകൾ ആദ്യഘട്ടമായി ജർമ്മനിയിൽ എത്തിച്ചിട്ടുണ്ട്.

കോവിഡ് സീസണിൽ ജർമ്മനിയുടെ പാസ്ത ഉപഭോഗത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സുപ്പർ മാർക്കറ്റുകളിൽ പാസ്ത ക്ഷാമം ഉണ്ടാകാതിരിക്കാനാണ് അടിയന്തിരമായി ഇറ്റലിയിൽനിന്ന് പാസ്ത ഇറക്കുമതി ചെയ്യുന്നത്. 200 ടൺ പാസ്ത ഇറക്കുമതി ചെയ്തു കഴിഞ്ഞെന്നും ഇനിയും കൂടുതൽ സ്റ്റോക്ക് എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com