ADVERTISEMENT

ഇറ്റലി∙കോവിഡ്- 19  വൈറസ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന്റെ  കാലാവധി ദീർഘിപ്പിച്ച് സർക്കാർ നിർദ്ദേശം. മാർച്ച് ഒൻപതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലാവധി ഏപ്രിൽ മൂന്നിന് അവസാനിക്കാനിരിക്കെയാണ് പത്തു ദിവസത്തേയ്ക്കു കൂടി സമയപരിധി നീട്ടിയതായി ഇന്നലെ ഔദ്യോഗിക അറിയിപ്പുണ്ടായത്.

 

നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 13 വരെ ലോക്ക് ഡൗൺ തുടരും. കുട്ടികൾക്ക് കുറച്ചു സമയം മാതാപിതാക്കളിൽ ഒരാളോടൊപ്പം വീടിനു സമീപം  പുറത്തിറക്കുന്നതിനും, ജോഗിങിനുംമറ്റും താൽപ്പര്യമുള്ളവർക്ക് നിയന്ത്രണങ്ങൾക്കു വിധേയമായി അവ നടത്തുന്നതിനും ഇളവുകളുണ്ട്. നിർഭാഗ്യവശാൽ ഇത്തവണത്തെ ഈസ്റ്റർ  ഇറ്റലിക്ക് വൈറസിനെതിരായ പോരാട്ടത്തെക്കൂടി അനുസ്മരിപ്പിക്കുന്ന  ഒന്നായിരിക്കുമെന്നും   വിജയിക്കാനുള്ള ഏക മാർഗം ക്വാറന്റീൻ  നടപടികളെ അനുസരിക്കുക എന്നതാണെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസപ്പെ കോൻതേ  പറഞ്ഞു.

 

വിദഗ്ധരുടെ അഭിപ്രായ പ്രകാരം നമ്മൾ ഇപ്പോൾ ശരിയായ പാതയിലാണ്.  കടുത്ത നടപടികൾ ഫലംനൽകാൻ തുടക്കിയിരിക്കുന്നു എന്നു കരുതാമെന്ന 

ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെറൻസ അഭിപ്രായപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com