ADVERTISEMENT

ബർലിൻ ∙  കോവിഡിന്റെ പേരിൽ കഴിഞ്ഞ രണ്ടാഴ്ച സ്വവസതിയിൽ നിരീക്ഷണത്തിലായിരുന്ന ചാൻസലർ മെർക്കൽ ഏകാന്ത ജീവിതം അവസാനിപ്പിച്ച് ഇന്നലെ ഓഫീസിലെത്തി.

കഴിഞ്ഞ 14 ദിവസം കഠിനമായിരുന്നുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.എനിക്ക് സുഖം തന്നെ. അവർ തുടർന്നു, ടെലിഫോണും കമ്പ്യൂട്ടറുമായി പുറംലോകവുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്നു. ഏകാന്ത ജീവിതം അസഹനീയം തന്നെ.

merkal-officie-gif

കോവിഡിന്റെ പേരിൽ സർക്കാർ നടപടികളെ തുടർന്ന് വീടുകളിൽ കഴിയുന്നവരോടു പ്രത്യേക നന്ദി പറയുന്നു. ഈ വർഷം ഈസ്റ്റർ ആഘോഷമില്ലാതെ കടന്നു വരുന്നു. കടൽത്തീരങ്ങളോ മലമുകളോ തേടി ആരും ഈസ്റ്ററിനു യാത്ര ചെയ്യരുത്. കോവിഡിനെ പ്രതിരോധിക്കാൻ നാം വീടുകളിൽ കഴിയണം.പുറത്തിറങ്ങുന്നവർ സമൂഹ അകലം പാലിക്കണം കോവിഡിനെ പരാജയപ്പെടുത്തുക. അവർ മുൻകൂട്ടി ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ജർമനിയിൽ പുതിയ കണക്കനുസരിച്ച് കോവിഡ് ബാധിതർ – 8,5484

മരണം –1,155 ഏറ്റവും കൂടുതൽ രോഗബാധിതർ ബയേൺ സംസ്ഥാനം. രണ്ടാംസ്ഥാനം : നോർത്തൺ വെസ്റ്റിഫാളിയ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com