ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. ലീഡ്സിനടുത്ത് പോണ്ടിഫ്രാഗിലെ നോട്ടിംങ്ലിയിൽ താമസിക്കുന്ന സ്റ്റാൻലി സിറിയക് (49) ആണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടി കാക്കവയൽ ഇടശേരിപ്പറമ്പിൽ കുടുംബാംഗമാണ്. 

16 വർഷമായി ബ്രിട്ടനിൽ താമസിക്കുന്ന സ്റ്റാൻലി, കോവിഡ് ബാധിച്ച് ഒരാഴ്ചയിലേറെയായി തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലായിരുന്നു. ഭാര്യ: മിനി. ആൽബിൽ, അഞ്ജലി എന്നിവർ മക്കളാണ്. 

സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും. കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിക്കുന്ന പതിനാലാമത്തെ മലയാളിയാണ് സ്റ്റാൻലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com