ADVERTISEMENT

ഇറ്റലി ∙ കൊറോണ വൈറസ് വ്യാപനംമൂലം കഴിഞ്ഞ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇറ്റലിയിലെ സൗന്ദര്യ സംരക്ഷണ മേഖല നാളെ (മേയ് 18) മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും. ഹെയർ ഡ്രസർമാരും ബ്യൂട്ടീഷ്യൻമാരും പുതിയ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹയർ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും  ജോലിസ്ഥലത്തെ അപകട ഇൻഷുറൻസ് ഏജൻസിയായ ഐ‌എൻ‌എഐഎല്ലും സംയുക്തമായിട്ടാണ് നിർദ്ദേശിച്ചിട്ടുള്ളത്. 

ഹെയർ-ബ്യൂട്ടി സലൂണുകളിൽ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തണം. മുൻകൂർ ബുക്കിംഗ്‌ എടുത്താൽ മാത്രമേ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാവൂ. ജോലിക്കാരും സന്ദർശകരും മാസ്കുകൾ ധരിക്കേണ്ടതുണ്ട്. ആളുകൾ തമ്മിൽ കുറഞ്ഞത് രണ്ടുമീറ്റർ ദൂരം നിർബന്ധമായും പാലിച്ചിരിക്കണം. ഓരോ തവണ ഉപയോഗത്തിനുശേഷവും ഉപകരണങ്ങൾ അണുവിമുക്തമാക്കണം. ജോലിക്കാർ വ്യക്തിഗത സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിൽ പൂർണശ്രദ്ധ പുലർത്തണം.

സൗന്ദര്യ ചികിത്സകൾ അടച്ച കാബിനുകളിൽ മാത്രമേ നടത്താവൂ. ഉപഭോക്താക്കളുടെ മുഖത്ത് ചികിത്സ നടത്തേണ്ട സന്ദർഭത്തിൽ പ്രൊഫഷണലുകൾ മാസ്കുകൾക്കു പുറമേ വിസറുകളോ ഫെയ്സ് സ്ക്രീനുകളോ ധരിച്ചിരിക്കണം. വൈറസ് വ്യാപന സാധ്യതയുള്ള സൗന്ദര്യ സംരക്ഷണ ചികിത്സകൾ അനുവദിക്കില്ല. വായുവിന്റെ സ്വാഭാവിക പ്രവാഹത്തിന് തടസമാകുമെന്നതിനാൽ എയർ കണ്ടീഷണറുകളും ഹീറ്ററുകളും ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.

കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നതിനാൽ സലൂണുകൾ തുറക്കുന്ന സമയം നീട്ടാനും അവധി ദിവസങ്ങളിൽക്കൂടി തുറന്നു പ്രവർത്തിപ്പിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. മുൻ‌കൂട്ടി ബുക്കുചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ തിരക്കും കാത്തിരിപ്പു സമയവും കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com