ADVERTISEMENT

ഇറ്റലി ∙ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ജൂൺ മൂന്നു മുതൽ ഇറ്റലി പുനഃരാരംഭിക്കുന്നു. സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ പ്രധാനമന്ത്രി ജൂസപ്പേ കോൺതേ കഴിഞ്ഞ ദിവസം ഒപ്പുവച്ചു.

കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ കലയളവ് അവസാനിച്ചതിനുശേഷം ഇറ്റലി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു നീക്കമായി ഇതിനെ വിലയിരുത്തുകയാണ് നിരീക്ഷകർ. ടൂറിസം പ്രധാന വരുമാനമാർഗമായ ഇറ്റലി, വിമാന സർവീസുകൾ പുനഃരാരംഭിച്ചുകൊണ്ട് പുതിയ തുടക്കമിടുകയാണ് എന്നുവേണം കരുതാൻ.

ഇറ്റലിയോടൊപ്പം മറ്റുപല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് 19 വൈറസ് പടർന്നു പിടിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വിമാന സർവീസുകൾ ഇറ്റലി പൂർണമായി നിർത്തിവച്ചത്. അവരവർ താമസിക്കുന്ന റീജിയൻ പരിധിക്കുള്ളിൽ സഞ്ചരിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിച്ചതായും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com