ADVERTISEMENT

ബ്രിസ്റ്റോൾ∙ മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുകെ മേഖലയിലെ ഡോ. ബിജി മർക്കോസ് ചിറത്തിലാട്ട് അച്ചൻ ലണ്ടൻ സെന്റ് തോമസ് യാക്കോബായ പള്ളി, ബേസിങ്സറ്റോക്ക് സെന്റ് ജോർജ് പള്ളി, പൂൾ സെന്റ് ജോർജ് പള്ളി, ബർമിങ്ഹാം സെന്റ് ജോർജ് പള്ളി എന്നീവിടങ്ങളിൽ വികാരിയായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു.

കൂടാതെ പോർട്സ്മൗത്ത്, വർത്തിംഗ്  എൻഎച്ച്എസിൽ ചാപ്ലിൻ ആയും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ബ്രിട്ടനിൽ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കു നേതൃത്വം കൊടുത്ത് സഭാഗംങ്ങളെ നയിച്ചു വന്ന ബിജി അച്ചന്റെ നിര്യാണം യാക്കോബായ സഭയ്ക്കു വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഈ മഹാമാരിയുമായി മല്ലിടുന്ന സഭാ മക്കളുടെ ആത്മീയവും മാനസികവുമായ മേഖലകളിൽ അതീവശ്രദ്ധ പുലർത്തി പ്രവർത്തിച്ചു പോന്നിരുന്ന ബിജിയച്ചന്റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. 

17 ഞായറാഴ്ച ബ്രിസ്റ്റോൾ യൽദോ മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരി രാജു ചെറുവള്ളിൽ അച്ചന്റെ അധ്യക്ഷതയിൽ കൂടിയ പള്ളി ഭരണസമിതി യോഗം അച്ചന്റെ വേർപാടിൽ ഇടവകയുടെ അതിയായ ദുഃഖവും അനുശോചനവും അറിയിക്കുകയും അച്ചന്റെ വിയോഗത്തിൽ അതീവ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com