sections
MORE

കോവിഡ് ഭീതി ജർമനിയിൽ ചുവന്ന തെരുവുകൾ അടഞ്ഞ് തന്നെ കിടക്കുമെന്ന് സൂചന

german-red-street
SHARE

ബർലിൻ ∙  കോവിഡ് വ്യാപനത്തിന്റെ പേരിൽ ജർമനിയിൽ അടഞ്ഞ് കിടക്കുന്ന ചുവന്ന തെരുവുകൾ ഉടനടി തുറക്കണ്ട എന്ന സൂചനയാണ് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നൽകിയത്.ജർമനിയിൽ നിലവിൽ ലക്ഷത്തിലധികം പേർ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പണിയില്ലാതെ ഇവർ നട്ടം തിരിയുകയാണ്. ഇവർക്ക് പണിയെടുക്കാൻ ഉടൻ അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് പുരുഷ വിഭാഗവും രംഗത്തുണ്ട്. ഇവർ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു.

red-street-germany

ശാരീരിക അകലം വിഷയമായതുകൊണ്ട് അനുമതി നൽകണ്ട എന്നാണ് ഒരു സോഷ്യലിസ്റ്റ് വനിതാ നേതാവിന്റെ നിലപാട്.കോവിഡ് വ്യാപനം ഈ പണി മൂലം വ്യാപിക്കാനെ കഴിയുകയുള്ളൂവെന്ന് വനിതാ നേതാവ് ആരോപിച്ചു. ജർമനിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ലൈംഗിക തൊഴിലാളികളുടെ എണ്ണം 33,000 ആണ്. എന്നാൽ ഇരുളിന്റെ മറവിൽ സർക്കാരിന് പിടികൊടുക്കാതെ ലക്ഷങ്ങളാണ് പണിശാലയിലുള്ളത്. ഇതിൽ പകുതി അതിഥി തൊഴിലാളികളാണ്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ് അധികവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA