sections
MORE

കലാഭവൻ ലണ്ടൻ നേതൃത്വം നൽകുന്ന വീ ഷാൽ ഓവർ കം  ചരിത്രത്തിലേക്ക്

we-shall-overcome
SHARE

ലണ്ടൻ∙ ഈ ലോക്ക് ഡൗൺ കാലത്ത് ആളുകളുടെ മാനസീക സമ്മർദ്ദം കുറക്കുക എന്ന ലക്ഷ്യത്തോട്  കലാഭവൻ ലണ്ടൻ യുകെയിൽ ആരംഭം കുറിച്ച  വീ ഷാൽ ഓവർ കം എന്ന ഫേസ്ബുക്ക് ലൈവ് പരിപാടി ചരിത്രംസൃഷ്ടിച്ചു കൊണ്ട് 50–ാം ദിവസത്തിൽ എത്തി നിൽക്കുകയാണ്.

കഴിഞ്ഞ 50 ദിവസങ്ങളിൽ 75ൽ അധികം ലൈവ് പരിപാടികളിൽ ലോകത്തെമ്പാടുമുള്ള നൂറിലധികം ഗായകരും കലാകാരന്മാരുമാണ് രംഗത്ത് വന്നത്. മേയ് 20 ബുധനാഴ്ച അൻപതാം ദിവസത്തെ ലൈവ് അവതരിപ്പിക്കുന്നത് പ്രശസ്ത മലയാള തമിഴ് ഹിന്ദി പിന്നണി ഗായകനും കമ്പോസറുമായ  രാജേഷ് വിജയ് ആണ്, സ്വപ്നക്കൂട് എന്ന മലയാളസൂപ്പര്ഹിറ്റ് സിനിമയിലെ "കറുപ്പിനഴക് " എന്ന ഗാനം ആലപിച്ചിരിക്കുന്നത് രാജേഷ് വിജയ് ആണ്. 

വിവിധ ഭക്ഷകളിലായി ഇരുപതിലധികം സിനിമകളിൽ രാജേഷ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള രാജേഷ് വിജയ്  ലോകത്തെമ്പാടുമായി രണ്ടായിരത്തിലധികം സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു തവണ ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ  നിരവധി അംഗീകാരങ്ങൾ നേടിയ രാജേഷ് വിജയ് തിരുവനന്തപുരം സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസവുമാണ്.

രാജേഷ് വിജയ് യോടൊപ്പം  ഗായികയായ ഭാര്യ പ്രീയ രാജേഷും, പാശ്ചാത്യ സംഗീതത്തിൽ പ്രാവീണ്യം നേടിയമകൾ ചന്ദന രാജേഷും ഒപ്പം ചേരുന്നു.ഇന്ന് യുകെ സമയം വൈകുന്നേരം  അഞ്ചുമണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 9ന് ) രാജേഷും കുടുംബവും ഒരുക്കുന്ന  മ്യൂസിക്കൽ ലൈവിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.....

https://www.facebook.com/We-Shall-Overcome-100390318290703/

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA