ADVERTISEMENT

സൂറിക് ∙ എല്ലാ വിശ്വാസസമൂഹങ്ങൾക്കും മെയ് 28 മുതൽ പൊതുമതജീവിതവും, ആഘോഷങ്ങളും ആരാധനാലയങ്ങളിൽ പുനരാരംഭിക്കാൻ സ്വിസ് സർക്കാർ അനുമതി നൽകി. ഇതനുസരിച്ചു കൂട്ടം ചേർന്നുള്ള പ്രാർഥനകൾ, വിവാഹങ്ങൾ എന്നിവയുൾപ്പെടെ എല്ലാവിധ ചടങ്ങുകളും സാദ്ധ്യമാണ്. ലോക്ഡൗണിലെ അടുത്ത ഇളവുകൾ ജൂൺ എട്ടിന് വരുന്നതിനു മുമ്പേതന്നെ മതസ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ് സർക്കാർ.

മതപരമായ ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർ, പങ്കെടുക്കുന്നവരുടെ പേരും ടെലിഫോൺ നമ്പറും ഉൾപ്പെട്ട പട്ടിക തയാറാക്കിയിരിക്കേണ്ടതാണ്. ആരാധനയിൽ പങ്കെടുത്തവർ ആരെങ്കിലും പിന്നീട് രോഗബാധിതരാണെന്ന് വന്നാൽ, ഈ ലിസ്റ്റ് അധികൃതർക്ക് കൈമാറേണ്ടതുണ്ട്. 14 ദിവസ്സം വരെ ഈ പട്ടിക സൂക്ഷിച്ചിരിക്കണം. കൊറോണ പ്രതിരോധ നടപടികൾ പാലിച്ചുള്ളതായിരിക്കണം ചടങ്ങുകൾ എന്നും സംഘാടകർ ഉറപ്പ് വരുത്തേണ്ടതുണ്ട്.

ജൂൺ എട്ടിന് സ്വിസ്സിലെ പ്രദർശനശാലകൾ, പ്രഫഷണൽ സ്പോർട്സ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മ്യുസിയങ്ങൾ, മൗണ്ടൻ ട്രാൻസ്‌പോർട് തുടങ്ങിയവ വീണ്ടും ആരംഭിക്കും. അഞ്ചു പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനും അന്നുമുതൽ അനുമതിയുള്ളത്. എങ്കിലും ആയിരം പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് ഓഗസ്‌റ്റ് അവസാനം വരെ നിരോധനമുണ്ട്.

പുതിയ കൊറോണ രോഗികളുടെ പ്രതിദിന എണ്ണം ആഴ്ചകളായി സ്വിസ്സിൽ 50 ൽ താഴെയാണ്. കോവിഡ് പ്രതിരോധത്തിനായുള്ള കൊറോണ ആപ്പ് അടുത്ത ദിവസങ്ങളിൽ പ്രാബല്യത്തിലാകുമെന്നും അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com