ADVERTISEMENT

കോപ്പന്‍ഹേഗന്‍∙ ജീവിതപങ്കാളിയോ പ്രണയിതാവോ ഡെന്‍മാര്‍ക്കിലുണ്ടെങ്കില്‍ വിദേശികള്‍ക്ക് ഇവിടേക്കു വരാന്‍ ഇപ്പോള്‍ അനുമതിയുണ്ട്. എന്നാല്‍, പൊലീസിനു മുന്നില്‍ പ്രണയത്തിന്റെ തെളിവ് ഹാജരാക്കേണ്ടി വരുമെന്നു മാത്രം.

ജര്‍മനിയില്‍ നിന്നും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിൽ നിന്നും ഉള്ളവര്‍ക്കായാണു പ്രിയപ്പെട്ടവരെ കാണാന്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ആറു മാസമെങ്കിലും പഴക്കമുള്ള ബന്ധമായിരിക്കണം എന്നതാണ് ഒരു നിബന്ധന. ഇതിനും തെളിവ് ആവശ്യമാണ്. ഒരുമിച്ചുള്ള ഫോട്ടോയും പ്രണയലേഖനവുമൊക്കെ തെളിവായി പരിഗണിക്കും.

ടെക്സ്റ്റ് മെസേജുകളോ വ്യക്തിഗതമായ വിവരങ്ങളോ ഒക്കെ തെളിവായി സ്വീകരിച്ചാലും ഓണ്‍ലൈന്‍ പ്രണയങ്ങള്‍ക്ക് ഡാനിഷ് പോലീസ് 'നിയമ'സാധുത നല്‍കിയിട്ടില്ല. ലോക്ക്ഡൗണ്‍ വരും മുന്‍പ് ഇരുവരും നേരില്‍ കണ്ടിട്ടുണ്ടായിരിക്കണം എന്നതു നിര്‍ബന്ധമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com