ADVERTISEMENT

വിയന്ന ∙ ജൂൺ പകുതി മുതൽ ഓസ്ട്രിയയിലെ ഷോപ്പുകളിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  കൊറോണ വൈറസിന്റെ പിടിയിൽ നിന്നും വിമുക്തമാകുന്ന  രാജ്യം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 'കുറച്ച് നിയമങ്ങൾ, കൂടുതൽ സ്വയം ഉത്തരവാദിത്വം' എന്ന പാതപിന്തുടരും. 

പൊതുഗതാഗതം, ഫാർമസികൾ ഉൾപ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങൾ തുടങ്ങി സാമൂഹിക അകലം പാലിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ  മാത്രമായിരിക്കും വായും മൂക്കും മൂടുന്ന മാസ്കുകൾ ധരിക്കേണ്ടതെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം നിയമങ്ങളുടെ ലഘൂകരണം സ്വന്തമായുള്ള ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, വൈറസിന്റെ വ്യാപനം വീണ്ടുംഉണ്ടാക്കാൻ ഇടയുണ്ടെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ പൗരന്മാർ സാമാന്യബുദ്ധി ഉപയോഗികാണാമെന്നും കുർസ് അഭ്യർത്ഥിച്ചു. 

ജൂൺ 15 മുതൽ റസ്റ്ററന്റുകൾക്കും പുലർച്ചെ ഒരു മണി വരെ തുറന്നിരിക്കാൻ അനുവദിക്കും. റസ്റ്ററന്റുകളും കഫേകളും ഈ മാസം ആദ്യം തുറന്നപ്പോൾ രാത്രി 11 മണിക്ക് അടയ്‌ക്കേണ്ടി വന്നു. ഒരു ടേബിളിന് നാല് പേർ എന്നുള്ള നിലവിലെ പരിധി ഇല്ലാതാക്കും. രണ്ട് ദശലക്ഷം ആളുകളുള്ള രാജ്യത്ത് വെള്ളിയാഴ്ച വരെ 1,473 കേസുകളും 108 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ കണക്കനുസരിച്ചു 16,571 കേസുകളിൽ 668 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com