ADVERTISEMENT

ഇറ്റലി ∙ റോമൻ തെരുവുകൾ കീഴടക്കാൻ ആയിരം ഇലക്ട്രിക് സ്കൂട്ടറുകളെത്തുന്നു. റോമിൽ നിലവിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്കു പുറമെയാണ് പണം നൽകി ഉപയോഗിക്കാവുന്ന തരത്തിൽ അമേരിക്കൻ കമ്പനിയുടെ പുതിയ 1000 സ്കൂട്ടറുകളെത്തുന്നത്. പരിസ്ഥിതി സൗഹൃദമായ പുതിയ പാത തുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കോവിഡ് ഭീഷണി ഒഴിയുന്ന സാഹചര്യത്തിൽ കൂടുതൽ വിനോദ സഞ്ചാരികളെ റോമിലേക്ക് ആകർഷിക്കാൻ ഇലക്ട്രിക് സ്കൂട്ടറുകൾക്കു കഴിയുമെന്നാണ് പ്രതീക്ഷയെന്നും റോം മേയർ വിർജീനിയ റെജ്ജി അഭിപ്രായപ്പെട്ടു. 

electric-scooters-rome-jpeg

ലോക്ഡൗണിനുശേഷം റോഡുകളിലെ വാഹനത്തിരക്ക് ഒഴിവാക്കുന്നതിന് സ്വന്തം വാഹനങ്ങൾ നിരത്തിലിറക്കുന്നത് കുറച്ചുകാലത്തേയ്ക്കെങ്കിലും ഒഴിവാക്കി ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് മേയർ അടുത്തിടെ നിർദ്ദേശിച്ചിരുന്നു. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് സ്കൂട്ടറുകൾ ഉപയോഗിക്കാൻ കഴിയുക. 

സ്കൂട്ടറുകളുടെ ഹാൻഡിൽ ബാറിലുള്ള ക്യുആർ കോഡ് മൊബൈൽ അപ്പുവഴി സ്കാൻ ചെയ്ത് ലോക്ക് തുറക്കാൻ കഴിയും. സ്കൂട്ടർ എടുക്കുമ്പോൾ ഒരു യൂറോയും തുടർന്നുള്ള ഓരോ മിനിട്ടിനും 15 സെന്റുമാണ് (ഇറ്റാലിയൻ നാണയം) വാടക. 29.99 യുറോ അടച്ചാൽ ദിവസം 30 മിനിട്ടുവീതം നീണ്ടു നിൽക്കുന്ന ട്രിപ്പുകളായി ഒരു മാസത്തേയ്ക്ക് പരിധിയില്ലാതെ സ്കൂട്ടർ ഉപയോഗിക്കാൻ കഴിയും. ഓരോ ട്രിപ്പുകൾക്കുമിടയിൽ 20 മിനുറ്റ് ഇടവേളയുണ്ടാവണം എന്ന നിബന്ധനയുണ്ട്.

electric-scooters-rome1

18 വയസിന് മുകളിൽ പ്രായമുള്ളവർക്കു മാത്രമാണ് ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ അനുമതി. മണിക്കൂറിൽ 25 കി.മീ ശരാശരി വേഗമുള്ള സ്കൂട്ടറിൽ ഒരു സമയം ഒരാൾക്കു മാത്രമേ സഞ്ചരിക്കാൻ കഴിയൂ. യാത്ര അവസാനിപ്പിക്കുന്ന പോയിന്റിൽ സ്കൂട്ടർ പാർക്കു ചെയ്ത് മടങ്ങാവുന്നതാണ്. അമേരിക്കൻ കമ്പനിയെക്കൂടാതെ നിലവിൽ രണ്ടു കമ്പനികൾകൂടി റോമിൽ ഇലക്ട്രിക് സ്കൂട്ടർ വാടകയ്ക്ക് നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com