ADVERTISEMENT

ഇറ്റലി ∙ കൊറോണാ ഭീതിയിൽ കഴിയുന്ന ജനങ്ങളിൽ കൂടുതൽ ആശങ്ക സൃഷ്ടിച്ച് റോമിലെ ടൈബർ നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. ടൈബർ നദിക്കു കുറുകെയുള്ള വിത്തോറിയോ പാലം, മിൽവിയോ പാലം, മാർക്കോണി പാലം എന്നിവയ്ക്കു കീഴിലും സമീപ പ്രദേശങ്ങളിലുമായി വിവിധ സ്പീഷിസിൽപ്പെട്ട നുറുകണക്കിന് മത്സ്യങ്ങളാണ് ജലോപരിതലത്തിൽ ചത്തുപൊങ്ങുന്നത്.

നദിക്കരയിലൂടെ സൈക്കിൾ സവാരി നടത്തുന്നവരാണ് ഇത് ആദ്യം കണ്ടത്. അവർ അറിയിച്ചതനുസരിച്ച് മൃഗസംരക്ഷണത്തിനായുള്ള ഒരു ആഗോള സംഘടനയുടെ റോമൻ ശാഖയിലെ അംഗങ്ങൾ ഇതിന്റെ ചിത്രങ്ങളെടുത്ത് പൊലീസിനെ അറിയിച്ചു. രാജ്യ തലസ്ഥാനത്തിന്റെ ജൈവവൈവിധ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തിൽ അന്വേഷണം നടത്തി ജനങ്ങളുടെ ഭീതിയകറ്റണമെന്ന് സംഘടനയുടെ റോമൻ പ്രതിനിധി റിറ്റാ കൊർബോലി ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവർത്തകർ മത്സ്യങ്ങളുടെ സാമ്പിളുകൾ പരിശോധനകൾക്കായി ശേഖരിച്ചു. എന്തെങ്കിലും രാസവസ്തുക്കളോ വിഷപദാർഥങ്ങളോ നദിയിൽ കലർത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസും പരിശോധന നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com