ADVERTISEMENT

സൂറിക് ∙ സ്വിറ്റ്സർലന്റിൽ ഡോക്ടറായി പുതുതായി റജിസ്‌ട്രേഷൻ ലഭിക്കുന്നവരിലെ നാലിൽ മൂന്നും വിദേശത്തു മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണെന്ന് ഫെഡറൽ പബ്ലിക് ഹെൽത് ഡിപ്പാർട്മെന്റ് കണക്കുകൾ. 2019 ൽ നാലായിരത്തോളം ഡോക്ടർമാർക്ക് അനുമതി കിട്ടിയപ്പോൾ അതിലെ 2900 പേരോളം വിദേശ മെഡിക്കൽ ഡിഗ്രിയുമായി സ്വിസ്സിൽ തൊഴിലെടുക്കാൻ എത്തിയവരാണ്. ജർമ്മനി 1208, ഇറ്റലി 352, ഫ്രാൻസ് 258 എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലെ വിദേശ ഡോക്ടർമാരുടെ കണക്കുകൾ.

നിലവിൽ 38000 ഡോക്ടർമാരാണ് സ്വിസ്സിൽ ഉള്ളത്. ഇതിലെ മൂന്നിൽ ഒന്നും വിദേശത്തു പഠിച്ചവരാണ്. ഒരു ജനറൽ പ്രാക്ടീഷണർ പെൻഷനിൽ പോകുമ്പോൾ ആ പ്രാക്‌ടീസ്‌ ഏറ്റെടുക്കാൻ മറ്റൊരു ഡോക്ടറെ കണ്ടെത്താനാവാത്ത അവസ്ഥയുണ്ട്. സ്വിറ്റ്സർലന്റിൽ ആരോഗ്യ മേഖല ആവശ്യപെടുന്നതിതിനനുസരിച്ചുള്ള യുവ ഡോക്ടർമാർ ഓരോ വർഷവും രാജ്യത്തു പുറത്തുവരുന്നില്ല. ഇത് തന്നെയാണ് വിദേശത്തു നിന്നുള്ള ഡോക്ടർമാർക്ക് സ്വിസ്സിൽ അവസരം ഒരുക്കുന്നതെന്ന് ഫെഡറൽ ഹെൽത് ഡിപ്പാർട്ടമെന്റ് തന്നെ സമ്മതിക്കുന്നു.

മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കർക്കശമായ മെഡിക്കൽ വിദ്യാഭ്യാസ പാഠ്യപദ്ധതിയാണ് സ്വിസ്സിലേത്. ഒരു വർഷം ഇവിടെ പുറത്തിറങ്ങുന്നത് പരമാവധി 1100 നവ മെഡിക്കൽ ബിരുദധാരികളാണ്. 2025 ൽ ഇത് പ്രതിവർഷം 1300 ൽ എത്തിക്കാൻ ലക്ഷ്യം വെച്ച് 100 മില്യൻ ഫ്രാങ്കിന്റെ മെഡിക്കൽ വിദ്യാഭ്യാസ പാക്കേജിന് പാക്കേജിന് അനുമതി നൽകിയിരിക്കയാണ് സർക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com