ADVERTISEMENT

റോം∙ മതിയായ ട്രെയ്നിങ് ഗ്രാന്റുകള്‍ ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് ഇറ്റലിയിലെ യുവ ഡോക്ടര്‍മാര്‍ പ്രകടനം നടത്തി. ഈ കാരണത്താല്‍ തങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി തേടേണ്ട സാഹചര്യമാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ പരിഷ്കരണവും സ്കോളര്‍ഷിപ്പുകളും ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ വെള്ളക്കോട്ടുകള്‍ റോഡില്‍ വലിച്ചെറിഞ്ഞു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പതിനായിരം ഡോക്ടര്‍മാരാണ് വിരമിക്കുന്നത്. അതു നികത്താന്‍ ആവശ്യമായ പരിശീലന സൗകര്യങ്ങള്‍ രാജ്യത്തില്ലെന്നാണു പുതിയതായി പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

നാലായിരത്തോളം സ്പെഷ്യലൈസേഷന്‍ ഗ്രാന്റുകള്‍ മാത്രമാണ് സര്‍ക്കാര്‍ ലഭ്യമാക്കി വരുന്നത്. സ്പെഷ്യലൈസേഷനു ശ്രമിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണിത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com