ADVERTISEMENT

സൂറിക്∙ തുടർച്ചയായി രണ്ട് ദിവസം കൊറോണ മരണങ്ങളില്ലാത്ത ആശ്വാസത്തിലാണ്‌ സ്‌പെയിൻ. ഇതുവരെ 27,127 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതിനിടയിലാണ് കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിൽ കൊറോണ മരണമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ശുഭ വാർത്ത. കോവിഡ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെ മരണം ഫെബ്രുവരി 13 ന് ആയിരുന്നെങ്കിലും, മാർച്ച് 3 മുതലാണ് ഇക്കാര്യത്തിൽ ദിവസേന കണക്കുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോർട്ടിൽ കഴിഞ്ഞ ആഴ്ചയിൽ 34 കൊറോണ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ ആഴ്ചയിലെ രണ്ടു  ദിനങ്ങളിൽ മരണങ്ങൾ അകന്ന് നിന്നത് രാജ്യത്തെ ലോക് ഡൗൺ ഇളവുകളെ സാധൂകരിക്കുന്നതായാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com