ADVERTISEMENT

ഇറ്റലി ∙ കോവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്സിൻ പുറത്തിറങ്ങുമ്പോൾ അത് ഉപയോഗിക്കില്ലെന്ന് 41% ഇറ്റലിക്കാർ. ഇറ്റാലിയൻ ജനസംഖ്യയുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 1000 വ്യക്തികളുമായി അടുത്തിടെ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി കത്തോലിക്കയിലെ എൻഗേജ് മൈൻഡ്‌സ് ഹബ് നടത്തിയ സർവേയിലാണ് ഈ വെളിപ്പെടുത്തൽ.

സർവേയിൽ പങ്കെടുത്ത പത്തിൽ നാല് ഇറ്റലിക്കാരും വാക്സിൻ ഉപയോഗിക്കാൻ തീരെ താൽപ്പര്യമില്ല എന്ന് പറഞ്ഞപ്പോൾ 59 % പേർ വാക്സിൻ ഉപയോഗിക്കും എന്ന് പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ സ്ഥിരമായുള്ള പരിഹാരം വാക്സിനേഷൻ മാത്രമാണെന്ന വിദഗ്ധരുടെ അഭിപ്രായം നിലനിൽക്കെയാണ് ഇത്തരത്തിലൊരു സർവേ പുറത്തുവരുന്നത്.

ജീവിക്കുന്ന പ്രദേശങ്ങളും ജനങ്ങളുടെ തൊഴിലുകളും പരിഗണിക്കുമ്പോൾ സർവേ കണക്കുകളിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്ന് സംഘാടകർ പറയുന്നു. പെൻഷൻകാരും വിദ്യാർഥികളുമാണ് വാക്സിനേഷനോട് അനുകൂലമായി പ്രതികരിച്ചത്‌. 35-49 പ്രായപരിധിയിലുള്ളവർ ഇതിനോട്  പുറംതിരിഞ്ഞുനിൽക്കുന്നു എന്നാണ് സർവേ വ്യക്തമാക്കുന്നത്.

സർവേയുടെ പശ്ചാത്തലത്തിൽ, വാക്സിനേഷൻ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ അടിയന്തിരമായി ഒരു ക്യാംപയിൻ സംഘടിപ്പിക്കണമെന്ന് എൻഗേജ് മൈൻഡ്സ് ഡയറക്ടർ പ്രഫ. ഗ്വൻഡലീന ഗ്രഫീഞ്ഞ പറയുന്നു. വാക്സിനേഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കയായി ഇതിനെ കാണേണ്ടതില്ലെന്നും വാക്സിസിനേഷന്  താൽപ്പര്യം പ്രകടിപ്പിക്കാത്തവരുമായി സൃഷ്ടിപരമായ ചർച്ചകൾ നടത്തി അവരുടെ ആശങ്കകൾ പരിഹരിക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കോവിഡ് മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയിലെ നല്ലൊരു വിഭാഗം ജനങ്ങൾ വാക്സിനെതിരെ പ്രതികരിച്ചത് അധികൃതരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com