ADVERTISEMENT

പാരീസ് ∙ ഫ്രാന്‍സില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ വീണ്ടും രാജ്യത്ത് പ്രവേശനം അനുവദിക്കും. റസിഡന്‍സ് പെര്‍മിറ്റ് അപേക്ഷകള്‍ വീണ്ടും പരിഗണിച്ചു തുടങ്ങാനും ഫ്രഞ്ച് സര്‍ക്കാര്‍ കോണ്‍സുലേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശ മന്ത്രാലയം ട്വിറ്ററിലൂടെയാണ് തീരുമാനങ്ങള്‍ അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ ധാരണ പ്രകാരം ഷെങ്കന്‍ അതിര്‍ത്തികളും ജൂലൈ ഒന്നിന് തുറക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്.

കൊറോണവൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഘട്ടംഘട്ടമായി പിന്‍വലിക്കുന്നത്. വിദേശ വിദ്യാര്‍ഥികള്‍ക്കായി അതതു രാജ്യങ്ങളില്‍ വീസ പ്രോസസിങ്ങും പുനരാരംഭിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com