ADVERTISEMENT

ഡബ്ലിൻ∙ഐഓസി / ഓഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ കോവിഡ് - ആഗോള ആരോഗ്യ പാഠങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി, ജൂൺ മാസം 28 ഞായാറാഴ്ച അയർലൻഡ് സമയം ഉച്ചയ്ക്ക്1:30 ന് ഫെയ്സ്ബുക്ക് ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അമേരിക്കയിലെ കോവിഡ് ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്ന ഡോക്ടർ റെബേക്ക 25-ഓളം വർഷമായി അവിടെ തന്നെ സ്ഥിരതാമസക്കാരിയും സാമൂഹിക, സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന മലയാളി സാന്നിധ്യവുമാണ്. 

ആരോഗ്യ രംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുള്ള ഡോ.റെബേക്ക മിനി വർഗീസ് തൃശൂർ സ്വദേശിനിയാണ്. ഞായറാഴ്ച ഉച്ചക്ക് അയർലണ്ട് സമയം ഉച്ചയ്ക്ക്1:30ന് ഒഐസിസി അയർലൻഡിന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്നായിരിക്കും ഈ ലൈവ് പ്രോഗ്രാം എന്ന് സംഘടകർ അറിയിച്ചു. കോവിഡിനെ കുറിച്ചുള്ള വളരെ വിശദമായ ഈ പ്രഭാഷണം കേൾക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com