ADVERTISEMENT

സൂറിക്∙  കൊറോണ വൈറസ് ട്രാക്കിംഗ് അപ്ലിക്കേഷൻ സ്വിറ്റ്സർലന്റിൽ നിലവിൽ വന്നു. "സ്വിസ്കോവിഡ്" ആപ്പ് മണിക്കൂറിൽ 10,000 എന്ന നിരക്കിലാണ് ഇതേവരെ ഡൗൺലോഡ് ചെയ്യപ്പെട്ടതെന്ന് സർക്കാർ വക്തമാക്കി. ആപ്പിൾ, ഗൂഗിൾ പ്ലെ സ്റ്റോറുകളിൽ നിന്നും സൗജന്യമായി "സ്വിസ്കോവിഡ്" ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഒരു മാസത്തെ ടെസ്റ്റ് കാലാവധിക്ക് ശേഷം ഇന്നലെ മുതലാണ്( ജൂൺ 25) കൊറോണ വൈറസ് ട്രാക്കിംഗ് ആപ്ലിക്കേഷൻ ഔദ്യോഗികമായി പുറത്തിറക്കിയത്. ഒരു വ്യക്തിയെ കോവിഡ് പോസിറ്റീവ് ആയി ടെസ്റ്റ് ചെയ്‌താൽ, മുൻ ദിവസങ്ങളിൽ ആ വ്യക്തിയുമായി രണ്ട് മീറ്റർ പരിധിക്കുള്ളിൽ,15 മിനിറ്റിലധികം സമയം സമ്പർക്കം പുലർത്തിയിരുന്ന എല്ലാവർക്കും കോവിഡ് ടെസ്‌റ്റിനും സെൽഫ് ക്വാറന്റീനും സ്മാർട്ട് ഫോൺ വഴി മുന്നറിയിപ്പ് വരുന്ന വിധത്തിലാണ് ആപ്പ് സംവിധാനം. ഇതോടൊപ്പം സർക്കാർ സംവിധാനങ്ങളിലേക്കും മുന്നറിയിപ്പ് എത്തും. ആപ് ടൗൺ ലോഡ് ചെയ്‍ത വ്യക്തിയുടെ ലൊക്കേഷൻ സിസ്റ്റങ്ങളിലൂടെയും ബ്ലൂ ടൂത്തിലൂടെയും വ്യക്തികൾ തമ്മിലുള്ള സാമിപ്യം ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യപ്പെടും.

ലോസാനിലെയും സൂറിക്കിലെയും സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ ചേർന്നാണ് സ്വിസ് കോവിഡ് വികസിപ്പിച്ചത്. പരസ്പരം അജ്ഞാതമായ ആശയവിനിമയം പ്രാവർത്തികമാകുന്നത് ബ്ലൂടൂത്ത് സാങ്കേതിക വിദ്യയിലൂടെയാണ്. ഇതിനായി ആശ്രയിക്കുന്നത് ബാഹ്യ സെർവറിനെയും. ആപ്പിളിൽ നിന്നും ഗൂഗിളിൽ നിന്നും ഓഎസ് അപ്‌ഡേറ്റുകൾ ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ കൊറോണ വൈറസ് ട്രാക്കിംഗ് ആപ്ലിക്കേഷനാണ് "സ്വിസ്കോവിഡ്" എന്ന് സ്വിസ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com