ADVERTISEMENT

'മൊസാര്‍ട്ട് ഓഫ് മദ്രാസ്’ എന്നും ‘ഇസൈപുയല്‍’ എന്നും വിളിക്കപ്പെടുന്ന സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ ഗൃഹാതുരത്വമുണർത്തുന്ന മെലഡികൾ കോർത്തിണക്കി സംഗീതാവിരുന്നൊരുക്കി മലയാളി വൈദികൻ. ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റിയിൽ കോറൽ കണ്ടക്ടിങ്ങിലും പിയാനോയിലും ഗവേഷണം നടത്തുന്ന ഫാ. ജാക്സൺ സേവ്യറാണ്  'മദ്രാസ് മോസാർട്ടിന്റെ ഹൃദയരാഗങ്ങൾ 'എന്ന പേരിൽ സംഗീത ഉപഹാരം സമർപ്പിച്ചിരിക്കുന്നത്.

റഹ്മാന്‍ സംഗീതത്തിന്റെ കടലാഴം വ്യക്തമാക്കുന്ന മനോഹരമായ അഞ്ച് ഈണങ്ങളുടെ സമാഹാരം പിയാനോയിൽ വായിച്ച് വയലിന്റെയും ഫ്ലുട്ടിന്റെയും അകമ്പടിയോടെ കമ്പോസ് ചെയ്തിരിക്കുന്ന വിഡിയോ, ജാക്സൺ സേവ്യർ എന്ന യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സാമ്പ്രദായിക സംഗീതത്തില്‍ നിന്നും മാറി, പാട്ടുകളുടെ ലോകത്ത് ഇന്ത്യൻ സംഗീതത്തിന്റെ താളം കേൾപ്പിച്ച റഹ്‌മാന്റെ വലിയൊരു ആരാധകൻ കൂടിയാണ് ഫാ. ജാക്സൺ.

അമേരിക്കയിൽ പോലീസുകാരനാൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ സ്മരണാർത്ഥം I can't breathe എന്ന പേരിൽ ഒരു ഗാനം ജെറിൻ ജോസ് പാലത്തിങ്കൽ എന്ന വൈദികനുമായി ചേർന്ന് ഫാ. ജാക്സൺ അവതരിപ്പിച്ച ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. മ്യൂസിക്കൽ കൺസേർട്ടുകൾ, സ്ട്രീറ്റ് പെർഫോമൻസുകൾ, പിയാനോ ട്യൂട്ടോറിയൽ, മ്യൂസിക് മോട്ടിവേഷണൽ ടോക്കുകൾ, ക്രിസ്തീയ ഭക്തിഗാനങ്ങൾ, പിയാനോ കവർ എന്നിവയാണ് എറണാകുളം ചമ്പക്കര സ്വദേശിയായ ഫാ. ജാക്‌സന്റെ സംഗീതയാത്രയിലെ ഇഷ്ടവിഭവങ്ങൾ. വിഡിയോ: https://youtu.be/YNs2d16b3b8

English Summary: Tribute to Music Legend A R Rahman by Fr Jackson Xavier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com