sections
MORE

ഇയു ഉച്ചകോടിക്കായി വിവാഹം മാറ്റിവച്ച് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി

Mette-frederiksen-Bo-tengberg
SHARE

കോപ്പന്‍ഹേഗന്‍∙ കൊറോണക്കാലം ആയാലും അല്ലെങ്കിലും ഡെന്‍മാര്‍ക്ക് മിക്കപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. ഇപ്പോഴിതാ രാജ്യത്തിന്‍റെ പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്‍ മൂന്നാം തവണയും അവരുടെ വിവാഹം മാറ്റിവച്ചു. 27 അംഗ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി തന്‍റെ കല്യാണം മാറ്റിവച്ചതായി മെറ്റ് ഫ്രെഡറിക്സെന്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലോകത്തെ അറിയിച്ചത്.

കോവിഡ് 19 ഇയു റിക്കവറി ഫണ്ടിനായുള്ള നിര്‍ദേശങ്ങളുടെ ഉച്ചകോടി ബ്രസ്സല്‍സില്‍ ജൂലൈ 17, 18 തീയതികളിലാണ് നടക്കുന്നത്. കൊറോണ വൈറസ് ലോക്ക്ഡൗണുകള്‍ ഇയു രാജ്യങ്ങള്‍ നടപ്പിലാക്കിയതിനു ശേഷം നേതാക്കള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണിത് എന്ന പ്രത്യേകതയും ഉച്ചകോടിക്കുണ്ട്. 

42 കാരിയായ മിസ് ഫ്രെഡറിക്സന്‍ തന്‍റെ പങ്കാളിയായ ബോ ടെങ്ബെര്‍ഗിനുമായി ജൂലൈ 18 നാണ് വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ തന്‍റെ സ്വന്ത ജീവിതത്തേക്കാളും പ്രാധാന്യം ഡെന്‍മാര്‍ക്കിന്‍റെ രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടുന്നതിനാണ് എന്ന തിരിച്ചറിവാണ് വിവാഹം മൂന്നാം തവണയും മാറ്റിയതെന്നു ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിസന്ധി ബാധിച്ച രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കാനുള്ള പദ്ധതിയെച്ചൊല്ലി ഡെന്‍മാര്‍ക്ക് ഫണ്ടിനെ എതിര്‍ത്തിട്ടുണ്ട്. ഡെന്‍മാര്‍ക്കും സ്വീഡന്‍, ഓസ്ട്രിയ, നെതര്‍ലാന്‍റ്സ് എന്നിവയും നിര്‍ദ്ദിഷ്ട 750 ബില്യണ്‍ ഡോളര്‍ ഫണ്ട് വളരെ വലുതാണെന്നും നല്‍കിയ പണം ഒടുവില്‍ തിരിച്ചടയ്ക്കണമെന്നും നിര്‍ബന്ധിക്കുകയാണ്.വൈറസ് റെസ്ക്യൂ പാക്കേജില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വിയോജിക്കുന്നുണ്ട്.

ഫെയ്സ്ബുക്കില്‍ മിസ് ഫ്രെഡറിക്സന്‍ ഇങ്ങനെ കുറിച്ചു. ഈ അത്ഭുത പുരുഷനായ  ബോ ടെങ്ബെര്‍ഗിനെ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്നും തന്‍റെ പങ്കാളി ഭാഗ്യവശാല്‍ വളരെ ക്ഷമയുള്ള  ആളാണന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ബ്രസല്‍സിലെ കൗണ്‍സില്‍ യോഗം കൃത്യമായി ജൂലൈയില്‍ നടക്കട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നത്. 

വിവാഹത്തിന്‍റെ പുതിയ തീയതി മെറ്റ് ഫ്രെഡറിക്സന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2019 വേനല്‍ക്കാലത്ത് ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പൊതുതെരഞ്ഞെടുപ്പ് കാരണം അന്നും ഇരുവരും വിവാഹം മാറ്റിവച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA