ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ മ്യൂൺസ്റ്ററിനടുത്തുള്ള ഗ്രേവനിൽ രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികൾ അയൽവാസിയുടെ മീൻ കുളത്തിൽ വീണു മരിച്ചു. കഴിഞ്ഞ ദിവസം  ഉച്ചകഴിഞ്ഞ് നാലു മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നതെന്നു പൊലീസ് പറഞ്ഞു.  ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണു മരിച്ചത്.

വീടിന്റെ പുറക് വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അമ്മയുടെ കണ്ണു വെട്ടിച്ച് അയൽവാസിയുടെ പറമ്പിൽ പ്രവേശിച്ചാണ് മീൻ കുളത്തിൽ വീണതെന്ന് പൊലീസ് പറഞ്ഞു.ഗോൾഡ് ഫിഷിനെ വളർത്തുന്ന ഈ മീൻ കുളത്തിൽ സുരക്ഷാ സംവിധാനം ഇല്ലായിരുന്നു. ബോധരഹിതരായ കുട്ടികളെ ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com