ADVERTISEMENT

മാഞ്ചസ്റ്റർ ∙  എൻഎച്ച്എസ് ജീവനക്കാർക്കും, ഫ്രണ്ട് ലൈൻ വർക്കേഴ്സിനും ആദരവ് അർപ്പിച്ചുകൊണ്ട് മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷൻ തയാറാക്കിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. അസോസിയേഷൻ കുടുംബാംഗങ്ങൾ ദീപം തെളിയിച്ചും, പൂചെണ്ടുകൾ കൈമാറിയും കുട്ടികൾ ഫുട്ബോൾ കിക്ക് ചെയ്തു കൈമാറുന്ന രീതിയിലുമാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് ട്വിങ്കിൾ ഈപ്പൻ നൽകുന്ന ആമുഖ സന്ദേശത്തോടെയാണു വിഡിയോ ആരംഭിക്കുന്നത്.

twinkle-eapen

കോവിഡ് എന്ന മഹാമാരിയിൽ ലോകം കാലിടറി നിന്നപ്പോൾ നെഞ്ചുവിരിച്ചു രോഗികളെ പരിചരിച്ച NHS ജീവനക്കാർക്കും,മറ്റു  ഫ്രണ്ട് ലൈൻ വർക്കേഴ്സിനും ആദരവ് അർപ്പിച്ചുകൊണ്ടാണ് വിഡിയോ തയാറാക്കിയതെന്ന് പ്രസിഡന്റ് ട്വിങ്കിൾ ഈപ്പൻ പറഞ്ഞു. ദുഃഖത്തിന്റെ ദിനങ്ങൾ മാറും സന്തോഷതിന്റെയും സമാധാനത്തിന്റെയും ദിനങ്ങൾ വീണ്ടും വന്നെത്തുമെന്ന പ്രതീക്ഷയാണ് വിഡിയോ വഴി ലക്ഷ്യം വയ്ക്കുന്നതെന്നു സെക്രട്ടറി സുനിൽ കോച്ചേരി പറഞ്ഞു. യുകെയിലെയും ഒപ്പം മാഞ്ചെസ്റ്ററിലെയും ഒട്ടേറെ മലയാളികൾ കോവിഡിന്റെ പിടിയിൽ അകപെട്ടപ്പോൾ തളർന്ന മനസുകളിൽ പ്രതീക്ഷയുടെയും, സന്തോഷത്തിന്റെയും  തിരിനാളങ്ങൾ തെളിയിക്കുവാനും ഇതുവഴി സാധിക്കുമെന്ന് കരുതുന്നതായി അസോസിയേഷൻ സെക്രട്ടറി ജിനോ ജോസഫ് അഭിപ്രായപ്പെട്ടു.

ഷിജി ജെയ്സൺ മുന്നോട്ടുവെച്ച ആശയത്തിന് അസോസിയേഷൻ അംഗീകാരം നൽകിയപ്പോൾ മനോഹരമായി എഡിറ്റിങ് പൂർത്തിയാക്കിയത് മിന്റോ ആന്റണി (Minto antony) ആണ്.

https://youtu.be/bMPjteZHJJI

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com