ADVERTISEMENT

ബർലിൻ ∙ അടുത്ത ആറുമാസത്തേക്ക് യൂറോപ്യൻ യൂണിയന്റെ അധ്യക്ഷപദം ഇനി ജർമനിക്ക്. ജൂലൈ ഒന്ന് മുതൽ ഡിസംബർ അവസാനം വരെയാണ് കാലാവധി.  ചാൻസലർ അംഗല മെർക്കലായിരിക്കും ഈ പദവി അലങ്കരിക്കുക. നിലവിൽ യൂറോപ്യൻ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനം ജർമൻകാരിയായ ഉർസുല ഫോൺ ഡെയർ ലെയനാണ്.

ursula-angela

ഇതോടെ രണ്ട് ജർമൻ വനിതകൾ യൂറോപ്യൻ യൂണിയന്റെ തലപ്പത്ത് അധികാരം കൈയ്യാളും. ഇന്നലെ ഇതിന്റെ ഭാഗമായി ബർലിനിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചാൻസലർ മെർക്കൽ കൂടികാഴ്ച നടത്തി.

merkel-macron
മെർക്കലും മാക്രോണും ബർലിനിൽ

കോവിഡ് മൂലം യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ ജർമനി ആവുന്നത്ര ശ്രമിക്കുമെന്ന് മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു. രക്ഷാപാക്കേജുകൾ ഉടനടി നടപ്പിലാക്കി യൂറോപ്പിനെ കരകയറ്റുമെന്ന് മെർക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com