ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയില്‍ കുട്ടികള്‍ക്കിടയിലുള്ള ദാരിദ്ര്യം വര്‍ധിച്ചു വരുകയാണെന്ന് പഠന റിപ്പോര്‍ട്ട്. കൊറോണ വൈറസ് പ്രതിസന്ധി ഈ പ്രശ്നം രൂക്ഷമാക്കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷന്‍റെ ഒരു പുതിയ പഠനത്തിലാണ് ഇതു വെളിപ്പെടുത്തുന്നത്.പ്രത്യേകിച്ച് കൊറോണ വൈറസ് പ്രതിസന്ധിയുടെ വെളിച്ചത്തില്‍ ജർമനിയില്‍ കുട്ടികളുടെ ദാരിദ്ര്യം വർധിച്ചു വരുന്ന പ്രശ്നമാണെന്ന് തെളിയിക്കുന്നു.

പതിനെട്ടു വയസില്‍ താഴെയുള്ളവരില്‍ 28 ലക്ഷം പേരാണ് ദാരിദ്ര്യത്തില്‍ കഴിയുന്നത്. ഈ പ്രായവിഭാഗത്തില്‍ രാജ്യത്തുള്ള ആകെ ആളുകളില്‍ 21.3 ശതമാനം വരും ഈ സംഖ്യ. കുട്ടികള്‍ക്കിടയിലെ ദാരിദ്യ്രം പരിഹരിക്കുന്നതിന് വര്‍ഷങ്ങളായി പല പദ്ധതികള്‍ നടപ്പാക്കി വരുകയാണെങ്കിലും 2014 മുതല്‍ മിക്കതും ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തല്‍.

ഇക്കാര്യത്തില്‍ പ്രദേശികമായ വ്യത്യാസങ്ങളും പ്രകടമാണ്. ബര്‍ലിനിലും ബ്രെമനിലുമാണ് കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യം ഏറ്റവും കൂടുതല്‍. ബവേറിയ, ബാഡന്‍ വൂര്‍ട്ടംബര്‍ഗ് എന്നിവിടങ്ങളില്‍ ഏറ്റവും കുറവും.

കുട്ടികളുടെ ദാരിദ്ര്യത്തിനെതിരായ പോരാട്ടം ജര്‍മ്മനിയിലെ ഏറ്റവും വലിയ സാമൂഹിക വെല്ലുവിളിയാണ്,' എന്നിരുന്നാലും, 2014 മുതല്‍ ദേശീയ ശരാശരിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 'അഞ്ച് കുട്ടികളില്‍ ഒന്നില്‍ കൂടുതൽ എന്ന നിലയിലാണു കുട്ടികളെ ബാധിക്കുന്നത്. എന്നാലിതു പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നതായും പറയുന്നു.

ശരാശരി വരുമാനത്തിന്‍റെ 60 ശതമാനത്തില്‍ താഴെയുള്ള കുടുംബങ്ങളില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ അനുപാതം 20.1 ശതമാനമാണ്. ഇതു കൂടാതെ, ഓരോ ഏഴാമത്തെ കുട്ടിയും  അല്ലെങ്കില്‍ 13.8 ശതമാനം  ഹാര്‍ട്ട്സ് ഫോര്‍ ക്ഷേമ വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ്. പകുതിയോളം കുട്ടികളും നാലു വര്‍ഷത്തിലേറെയായി ഹാര്‍ട്ട്സ് നാലിന്‍റെ ഭാഗമാണ്, മറ്റൊരു 38 ശതമാനം ഒരു വര്‍ഷത്തിലേറെയായി പട്ടിണിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com