ADVERTISEMENT

കരിപ്പൂർ∙ അത്യാധുനിക യന്ത്രസംവിധാനം ഒരുങ്ങിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ ബാഗേജ് പരിശോധന ഇനി കൂടുതൽ സൂക്ഷ്മതയിലും വേഗത്തിലും. വിമാനത്താവളത്തിൽ സ്ഥാപിച്ച ഇൻലൈൻ ബാഗേജ് ഹാൻഡ്‌ലിങ് സിസ്റ്റം പ്രവർത്തന സജ്ജമെന്ന് ഇന്നലെ നടന്ന സുരക്ഷാ പരിശോധനയിൽ ഉദ്യോഗസ്ഥർ വിലയിരുത്തി.

റിപ്പോർട്ട് ഡൽഹി കേന്ദ്രത്തിലേക്ക് അയയ്ക്കും. ഉടൻ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.35 കോടി രൂപ ചെലവിട്ട് 2 ജർമൻ നിർമിത ഇൻലൈൻ ബാഗേജ് ഹാൻഡ്‌ലിങ് സിസ്റ്റമാണ് നിർഗമന ഹാളുകളിൽ സ്ഥാപിച്ചിട്ടുള്ളത്. യാത്ര പുറപ്പെടാൻ എത്തുന്നവർക്കു കൂടുതൽ സമയം വരിനിൽക്കാതെ വേഗത്തിൽ പരിശോധന പൂർത്തിയാക്കാം. വിമാനത്താവളം അധികൃതർക്കു സുരക്ഷ കൂടുതൽ മെച്ചപ്പെടുത്താനുമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com