ADVERTISEMENT

ബര്‍ലിന്‍∙കൊറോണ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നു വരുന്ന എല്ലാവര്‍ക്കും ജര്‍മനി കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി. വേനല്‍ക്കാലത്ത് ജര്‍മനിക്കാര്‍ തന്നെ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്തു മടങ്ങിവരുന്നത് രാജ്യത്തെ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ഇതിനു കാരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍ വിശദീകരിച്ചു.

എല്ലാ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്. ടെസ്റ്റ് പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

130 ലോക രാജ്യങ്ങളെയാണ് ജര്‍മനി നിലവില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെയോ ഷെങ്കന്‍ മേഖലയില്‍ ഉള്‍പ്പെട്ട അയല്‍ രാജ്യങ്ങളെയോ ഇതില്‍പ്പെടുത്തിയിട്ടില്ല.

അണുബാധയ്ക്കെതിരായ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുക. 16 സ്റ്റേറ്റുകളുടെയും ആരോഗ്യ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തിട്ടുള്ളതെന്നും സ്പാന്‍ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com