ADVERTISEMENT

റോം∙ കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇറ്റലി ഒക്ടോബര്‍ 15 വരെ നീട്ടി. ജൂലൈ 31നാണ് നിലവിലുള്ള അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്.

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതു നീട്ടാന്‍ മന്ത്രിസഭ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ സെനറ്റിനെ അറിയിച്ചു. ഇത് അനിവാര്യമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കാന്‍ മറ്റു വഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വൈറസ് വ്യാപനവും ആരോഗ്യ മേഖലയിലെ വൈറസ് ബാധ കാരണമുള്ള പ്രത്യാഘാതവും ഗണ്യമായി കുറഞ്ഞു കഴിഞ്ഞു. എന്നാല്‍, വൈറസ് വ്യാപനം പൂര്‍ണമായി ഇല്ലാതിയിട്ടില്ലെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നതെന്നും കോണ്‍ടെ ചൂണ്ടിക്കാട്ടി.  

അടിയന്തിരാവസ്ഥയുടെ അവസ്ഥ എന്താണ്?

കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നുള്ള വീഴ്ചകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ദേശീയ, പ്രാദേശിക അധികാരികള്‍ക്ക് അടിയന്തരാവസ്ഥ പ്രത്യേക അധികാരം നല്‍കുന്നു, ആവശ്യമെങ്കില്‍ അടിയന്തിര നടപടികള്‍ നടപ്പിലാക്കുന്നതിനും പരിഷ്കരിക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള സാധാരണ ബ്യൂറോക്രാറ്റിക് നടപടിക്രമങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com