ADVERTISEMENT

മാഞ്ചസ്റ്റർ ∙ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പിൻ പെരുന്നാളിനോട് അനുബന്ധിച്ചുള്ള 15 നോമ്പ് ആരംഭവും വി. കുർബ്ബാനയും ഓഗസ്റ്റ് 1ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്തുന്നു.

രാവിലെ 10 മണിക്ക് പ്രഭാത പ്രാർത്ഥനയും 10.30ന് വി. കുർബ്ബാനയും തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെടുന്നു. ഗവൺമെന്റ് നിയന്ത്രണം ഉള്ളതുകൊണ്ട് ഓൺലൈനിൽ കൂടി എല്ലാവർക്കും വി. കുർബ്ബാനയിൽ സംബന്ധിക്കാവുന്നതാണ്.

ഖന്നാവിഷൻ ഫൈസ്ബുക്ക് ലൈവിൽ കൂടി രാവിലെ 10.30 മുതൽ വി. കുർബ്ബാന സംപ്രേക്ഷണം ചെയ്യുന്നതാണ്. ഓഗസ്റ്റ് 15ന് വി. ദൈവമാതാവിന്റെ വാങ്ങിപ്പിൻ പെരുന്നാളോടെ 15 നോമ്പ് അവസാനിക്കുന്നതാണ്.

ഓൺലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫാ. സജി എബ്രഹാം, ട്രസ്റ്റി ഫിലിപ്പ് ജോസഫ്, സെക്രട്ടറി അലക്സ് ഏബ്രഹാം എന്നിവർ  അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com