ADVERTISEMENT

ബര്‍ലിന്‍∙ കോവിഡ് വ്യാപനം വീണ്ടും ശക്തി പ്രാപിക്കുന്നത് ജര്‍മനിയില്‍ ആശങ്കയ്ക്കു കാരണമാകുന്നു. ഒറ്റ ദിവസം 902 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മേയ് 15നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. തൊട്ടു മുന്‍പത്തെ ദിവസം ഇത് 684 കേസുകളായിരുന്നു.

നിലവില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 9000ൽ അധികം പേര്‍ മരിക്കുകയും ചെയ്തു.

രോഗം പടരുന്നതിന്റെ തോത് കണക്കാക്കുന്ന റീപ്രൊഡക്ഷന്‍ നമ്പര്‍ (ആര്‍~വാല്യൂ) നിലവയില്‍ 1.14 ആണ് ജര്‍മനിയില്‍. അതായത്, രോഗബാധിതരായ ഓരോരുത്തരും ശരാശരി 1.14 ആളുകള്‍ക്കു വീതം രോഗം പടര്‍ത്തുന്നുണ്ട്. ഈ സംഖ്യ ഒന്നിനു താഴെയാണെങ്കിലേ സ്ഥിതി നിയന്ത്രണവിധേയമെന്നു പറയാനാകൂ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com