ADVERTISEMENT

ലണ്ടൻ∙ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ 8 ന് നടക്കും. സെഹിയോൻ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട , ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ  ഓൺലൈനിലാണ് നടക്കുക .

ഡയറക്ടർ  റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ , സിറോ മലങ്കര സഭയുടെ യുകെ കോ ഓർഡിനേറ്റർ  റവ.ഫാ.തോമസ് മടുക്കമൂട്ടിൽ ,  അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്നും പ്രശസ്ത വചനപ്രഘോഷകനും കുടുംബ പ്രേഷിതനുമായ  ബ്രദർ ഫ്രാൻസിസ് നിലമ്പൂർ  , യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവർത്തകയും സെഹിയോൻ യുകെ ശുശ്രൂഷകയുമായ  ബാർബറ ലാംബ്രോസ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും .രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവൻഷൻ .1 മണിമുതൽ 3 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്ഡം ടീം നേതൃത്വം നൽകും .3 മുതൽ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കൺവൻഷനും നടക്കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫെയ്സ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് , അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,  വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന  രണ്ടാം ശനിയാഴ്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 

ജോൺസൺ ‭+44 7506 810177‬

അനീഷ് ‭07760 254700‬

ബിജുമോൻ മാത്യു ‭07515 368239‬

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com