ADVERTISEMENT

ബേണ്‍∙ കൊറോണ വൈറസ് വ്യാപനം രാജ്യത്ത് വീണ്ടും ശക്തമായി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മാസ്ക് ഉപയോഗം കൂടുതല്‍ വ്യാപകവും നിര്‍ബന്ധിതവുമാക്കണം. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ പൂര്‍ണമായി നിരോധിക്കണം. കോണ്‍ടാക്റ്റ് ട്രേസിങ് വീണ്ടും ഊര്‍ജിതമാക്കണമെന്നും ശുപാര്‍ശ.

''സ്ഥിതിഗതികള്‍ മോശമായി വരികയാണ്. ഗൗരവമായെടുക്കണം. ഗിയര്‍ മാറ്റേണ്ട സമയമായി'', എഫ്ഒപിഎച്ച് ഡയറക്ടര്‍ പാസ്കല്‍ സ്ട്രൂപ്ളര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, കേന്ദ്രീകൃതമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് സ്വിസ് സര്‍ക്കാര്‍. കാന്റനുകള്‍ക്ക് അതതു സ്ഥലങ്ങളിലെ സ്ഥിതി വിലയിരുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു തടസമില്ലെന്നും വിശദീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com