ADVERTISEMENT

ബർലിൻ∙ ജര്‍മനിയില്‍ കൊറോണവൈറസ് ബാധയുടെ രണ്ടാം തരംഗം തുടങ്ങിക്കഴിഞ്ഞെന്നു ജര്‍മന്‍ ഡോക്ടര്‍മാരുടെ യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു. ആദ്യ ഘട്ടത്തില്‍ വൈറസ് ബാധ നിയന്ത്രണ വിധേയമായ ശേഷം ജനങ്ങളുടെ ശ്രദ്ധ കുറഞ്ഞതാണ് ഇതിനു കാരണമെന്നും അവര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ദിവസേന പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുന്നതായാണ് കാണുന്നത്. ആദ്യത്തെയത്ര കുത്തനെ പെരുകുന്നില്ലെങ്കിലും ഇത് കരുതിയിരിക്കേണ്ട പ്രവണതയാണെന്ന് വിദഗ്ധര്‍ പറയുന്നു. ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു മുഴുവൻ സമയവും പ്രവർത്തനം തുടരുന്നു. കൂടാതെ വേനൽ അവധി ആഘോഷിക്കാൻ ജർമനിക്കു പുറത്തു പോയി വരുന്നവർ ഒക്കെ തന്നെ കോവി‍ഡ് വാഹകർ ആവുന്നതും വ്യാപന വർധന ശക്തി കൂട്ടുന്നു. ജനത്തിനും സർക്കാരിനും ഇതൊരു തലവേദനായായി മാറുകയാണ്.

ഇതുവരെ ആര്‍ജിച്ച വിജയം ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുത്തരുത്. വാക്സിനോ മരുന്നോ വികസിപ്പിച്ചെടുക്കുന്നതു വരെ എല്ലാവരും ശ്രദ്ധ തുടരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com