ADVERTISEMENT

ഇറ്റലി ∙ മധ്യകാലഘട്ടത്തിൽ ഇറ്റലിയിൽ വ്യാപകമായി ഉണ്ടായിരുന്ന ‘വൈൻ വിൻഡോകൾ’ പുനരുജ്ജീവിപ്പിക്കുന്നു. കോവിഡ്19 വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ കർശന നിയന്ത്രണങ്ങളാണ് പരമ്പരാഗതമായ വൈൻ വിൻഡോകളുടെ തിരിച്ചുവരവിന് വഴിതുറക്കുന്നത്. മധ്യ ഇറ്റലിയിലെ തസ്‌കാനി റീജീയണിൽ 17-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന 150 ലേറെ വൈൻ വിൻഡോകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതും പതിറ്റാണ്ടുകളായി അടച്ചുപൂട്ടി സീൽ ചെയ്ത നിലയിലാണ്.

wine-windows

17-ാം നൂറ്റാണ്ടിൽ പ്ലേഗ് പടർന്നു പിടിച്ച സമയത്താണ് ഇത്തരം വൈൻ വിൻഡോകൾ പിറവിയെടുത്തത്. വൈൻ കച്ചവടക്കാർക്ക് ഉപഭോക്താക്കളുമായി മുഖാമുഖം സമ്പർക്കത്തിൽ വരാതെ ഇടപാടുകൾ നടത്താനുള്ള മാർഗ്ഗമായിരുന്നു വൈൻ വിൻഡോകൾ. നൂറ്റാണ്ടുകൾക്ക് ശേഷം ഇപ്പോൾ കൊറോണ പടർന്നു പിടിക്കുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനംപോലെ വൈൻ വിൻഡോകൾ വീണ്ടും തുറക്കപ്പെടുന്നു. 

wine-windows3

തസ്‌കാനിയിലെ വൈൻ വിൻഡോ അസോസിയേഷനാണ് പുരാതനവും പരമ്പരാഗതവുമായ വൈൻ വിൻഡോസിന്റെ പുനരുജ്ജീവനത്തിന് നേതൃത്വം നൽകുന്നത്. കൊറോണാ സീസണിൽ ചെറിയ ജാലകങ്ങളിലൂടെ വൈൻ മാത്രമല്ല, ഐസ്ക്രീം, കോഫി, പുസ്തകങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ കൈമാറുന്നുണ്ടെന്ന് ഫ്ലോറൻസ് ആസ്ഥാനമായുള്ള സാംസ്കാരിക അസോസിയേഷൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com