ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി നിലവിലുള്ള ധനമന്ത്രി ഒലാഫ് ഷോള്‍സിനെ എസ്പിഡി നാമനിര്‍ദേശം ചെയ്തു. യാന്ത്രികത മുഖമുദ്രയായ പഴയ ടെക്നോക്രാറ്റ് പ്രതിച്ഛായ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റിയെടുക്കാന്‍ സാധിച്ചതാണ് അദ്ദേഹത്തിന് മത്സരിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നത്.

 

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ഈ 62കാരന്‍ തന്നെയായിരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചു കഴിഞ്ഞു. മെര്‍ക്കലിന്റെ ഡെപ്യൂട്ടി എന്ന നിലയിലാണു കൂട്ടുകക്ഷി സര്‍ക്കാരില്‍ അദ്ദേഹത്തിന്റെ സ്ഥാനം.

 

ഹാംബുര്‍ഗ് മേയര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ഷോള്‍സ്. ഇപ്പോള്‍ കോവിഡ് പ്രതിസന്ധി നേരിടുന്നതിനു സ്വീകരിച്ച പ്രായോഗിക സമീപനങ്ങളാണ് വോട്ടര്‍മാര്‍ക്കിടയില്‍ ഷോള്‍സിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക മന്ത്രി എന്ന നിലയിൽ കോവിദഃ കാലത്തു അദ്ദേഹത്തിന്റെ പദ്ധതികൾ സര്ക്കാരിന് ഏറെ ഗുണം ചെയ്തു. ജനങ്ങളിൽ  സർക്കാരിന്റെ വിശ്വാസവും  വർധിച്ചു. 

 

അതേസമയം, ഷോള്‍സിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ എസ്പിഡി തിരഞ്ഞെടുത്ത സമയം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് എസ്പിഡി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആരോപണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com