ADVERTISEMENT

പ്രെസ്റ്റൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ദമ്പതി വർഷത്തോട് അനുബന്ധിച്ച് കുടുംബാഗങ്ങൾക്ക് ഒന്നുചേർന്ന് സിറോ മലബാർ സഭയുടെ ചരിത്രം പഠിക്കാൻ ഒരു അവസരം. സഭയെ അറിഞ്ഞാലെ സഭയെ സ്നേഹിക്കാൻ സാധിക്കു. നാം ആയിരിക്കുന്ന നമ്മുടെ  സഭയുടെ ചരിത്രം അറിയുക എന്നുള്ളത് നമ്മുടെ അവകാശവും ആവശ്യവുമാണ്. ഓരോ സഭയ്ക്കും വ്യത്യസ്തമായ പാരമ്പര്യവും ആരാധനാക്രമവുമാണുള്ളത്. ഓരോ  സഭയുടെയും പാരമ്പര്യമനുസരിച്ച് വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും ആരാധന ക്രമരീതികളുമാണ് ഉള്ളത്.

രൂപതയിലെ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ചരിത്ര പഠന മത്സരത്തിന്റെ കവർ ഫോട്ടോ ആകാൻ താല്‍പര്യമുള്ള വർക്ക് ഇതാ ഒരു അവസരം. സിറോ മലബാർ സഭയിലെ കുടുംബങ്ങൾക്കായിട്ട് നടത്തപ്പെടുന്ന ഈ മത്സരത്തിന് സിറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിലുള്ള  വസ്ത്രങ്ങൾ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരിക്കുന്നത്. മത്സരാർഥികളിൽ നിന്നും ലഭിക്കുന്ന കുടുംബഫോട്ടോയിൽ നിന്നും തിരഞ്ഞെടുക്കുന്ന ഫോട്ടോ ആയിരിക്കും  കവർ ഫോട്ടോ ആയിട്ട് തുടർന്നുള്ള മത്സരങ്ങളിൽ ഉപയോഗിക്കുക.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അവരുടെ ഫോട്ടോകൾ ഓഗസ്റ്റ് 15 ന് മുൻപ് കിട്ടത്തക്ക രീതിയിൽ അയച്ചുതരുക. ഫോട്ടോയുടെ കൂടെ നിങ്ങളുടെ പേരും നിങ്ങൾ ആയിരിക്കുന്ന മിഷൻ / പ്രൊപ്പോസഡ്‌ മിഷൻ /ഇടവക എന്നിവയും ചേർത്തിരിക്കണം. നിങ്ങളുടെ ഫോട്ടോകൾ  nasrani@csmegb.org  എന്ന ഈമെയിലിൽ അയക്കണമെന്നു  ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com