ADVERTISEMENT

വിയന്ന ∙ കരിപ്പൂർ, രാജമല ദുരന്തങ്ങളിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ. കോവിഡ് മഹാമാരിയിൽ നിന്നും മുക്തി നേടുന്നതിന് സംസ്ഥാനം കഠിനപ്രയത്നം ചെയ്തു കൊണ്ടിരിക്കുന്ന കേരള ജനതയെ കൂടുതൽ ദു:ഖത്തിലാഴ്ത്തുന്നതാണ് കരിപ്പൂർ വിമാന അപകടവും രാജമലയിലെ ഉരുൾപൊട്ടലും. പ്രവാസ ജീവിതത്തിന് അൽപ്പം ആശ്വാസമായി സ്വഭവനങ്ങളിലെ തങ്ങളുടെ പ്രിയപ്പട്ടവരോടൊത്തുള്ള സുന്ദര നിമിഷങ്ങൾ സ്വപ്നം കണ്ട് പറന്നിറങ്ങിയ പ്രിയപ്പെട്ടവരിൽ ചിലർ സ്വപ്നങ്ങൾ ബാക്കിയാക്കി കടന്നു പോയി.

നാളെയെ കുറിച്ചുള്ള കണക്കുകൂട്ടലുകും, ശുഭപ്രതീക്ഷകളും മനസ്സിൽ സൂക്ഷിച്ച് കിടന്നുറങ്ങിയ രാജമലയിലെ സഹോദരങ്ങൾ കാലവർഷത്തിന്റെ സംഹാര താണ്ഡവത്തിൽ നിത്യ നിദ്രയിലേയ്ക്ക് ചേർക്കപ്പെട്ടു. രാജമല ദുരന്തത്തിൽ അകപ്പെട്ട സഹോദരങ്ങൾക്കായുള്ള തിരച്ചിൽ ഇപ്പോഴും നടന്നുകൊണ്ടിരിയ്ക്കെ, കണ്ടെത്തുന്ന ചേതനയറ്റ ശരീരങ്ങൾ, അവരുടെ ഉറ്റവരുടെ ഏങ്ങലുകൾ ഇവയൊക്കെ നമ്മെ അതീവ ദുഃഖത്തിലാഴ്ത്തുകയാണ്. ഇരു ദുരന്തങ്ങളിലും മരിച്ചവരുടെ ഉറ്റവർക്ക് ഈ സാഹചര്യത്തെ അതിജീവിക്കാൻ സർവ്വേശ്വരൻ ശക്തി നൽകട്ടെ എന്ന് അത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നുവെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.

English Summary: World Malayalee Federation pays homage to Karipur Rajamala victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com