ADVERTISEMENT

റോം ∙ മഹാമാരിയുടെ സംഹാരത്തിൽ മനസ് മടുത്ത് പതറിയ ഒരു ജനസമൂഹമായിരുന്നു ഇറ്റലിയിൽ ഉള്ള മലയാളികൾ. സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. സന്തോഷത്തിന്റയും സമാധാനത്തിന്റെയും ഒരുമയുടെയും ഒത്തുകൂടലായി ഒഐസിസി ഇറ്റലി ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ.  സെപ്റ്റംബർ 13 ന് 10 മണിക്ക് പൂക്കളം ഒരുക്കൽ മത്സരത്തോടെ പരിപാടികൾ ആരംഭിക്കുന്നു. 

നാടൻ പാട്ട്, തിരുവാതിര, സംഘഗാനം, സംഘനൃത്തം, കായിക മത്സരങ്ങൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ഓണസദ്യയും ക്രമീകരിച്ചിരിക്കുന്നു. ഗുഡ് ഷെപ്പേർഡ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികൾക്ക് ജോമോൻ തോമസ് കുഴിക്കാട്ടിൽ (പ്രസിഡന്റ്‌), ബീന ജോസ് (വൈസ് പ്രസിഡന്റ്‌), മറ്റ് ഒഐസിസി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com