ADVERTISEMENT

ബര്‍ലിന്‍∙ 160ൽ അധികം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വിലക്കുകളും ജര്‍മനി സെപ്റ്റംബര്‍ 30ന് അവസാനിപ്പിക്കും. യൂറോപ്യന്‍ യൂണിയനു പുറത്തേക്കുള്ള അനിവാര്യമല്ലാത്ത യാത്രകളും ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിക്കും.

കൊറോണ വൈറസ് ബാധ അധികമായി തുടരുന്ന രാജ്യങ്ങള്‍ക്കായി ഇനി പ്രത്യേകം യാത്രാ മുന്നറിയിപ്പുകള്‍ മാത്രമായിരിക്കും ഏര്‍പ്പെടുത്തുക.

മാര്‍ച്ച് 17നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 14 വരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്നീട് മാസാവസാനം വരെ നീട്ടുകയായിരുന്നു. ഇതിനി നീട്ടേണ്ടെന്നാണ് മന്ത്രിസഭയുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com