ADVERTISEMENT

സൂറിക്∙ യൂറോപ്പിലെ അറിയപ്പെടുന്ന സാമൂഹ്യമാധ്യമ കൂട്ടായ്‌മയായ  ഹലോ  ഫ്രണ്ട്‌സ്  ഭിന്നശേഷിക്കാർക്ക്  വേണ്ടിയുള്ള  പുതിയ സേവന  പദ്ധതി "സ്നേഹ സ്പർശം" അവതരിപ്പിച്ചു. ഇതിന് മുൻപ് സ്വപ്നക്കൂട് എന്ന പദ്ധതിയുമായി സാമൂഹ്യ പ്രതിബദ്ധത  പ്രകടിപ്പിച്ച കൂട്ടായ്മക്ക് വിവിധ ഭാഗങ്ങളിൽ നിന്നും സുമനസ്സുകൾ നിർലോഭം പിന്തുണ നൽകി വരുന്നു.

ലോക പ്രശസ്ത  മജീഷ്യനും  സാമൂഹ്യപ്രവർത്തകനുമായ  ഗോപിനാഥ് മുതുകാടിന്റെ  മാജിക് പ്ലാനറ്റുമായി സഹകരിച്ചാണ്  സ്നേഹസ്പർശം പ്രവർത്തിക്കുക. മഹാമാരിക്കാലത്ത്  മാജിക് പ്ലാനറ്റ് അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ  ഭിന്നശേഷിക്കാരെ ഒരു കൈ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് ഹലോ  ഫ്രണ്ട്സ്  സ്നേഹസ്പർശം പദ്ധതി പ്രവർത്തിക്കുക.നല്ലവരായ  സ്വിസ് മലയാളികളുടെ സഹകരണവും കരുതലും അഭ്യർത്ഥിക്കുന്നതായി  അഡ്മിൻ ടോമി തൊണ്ടാംകുഴിയും ,പ്രോജക്ട് ചീഫ് കോഓർഡിനേറ്റർ ആയ വിൻസെന്റ് പറയംനിലവും, കോ ഓർഡിനേറ്റർ ജയിംസ് തെക്കേമുറിയും  സംയുക്തമായി   അറിയിച്ചു.

ജാലവിദ്യയുടെ  ലോകത്തേക്ക് ഭിന്നശേഷിക്കാരെ കൈപിടിച്ച് അവർക്ക് മാനസിക വളർച്ച നൽകാൻ ലക്ഷ്യമിട്ടുള്ള മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിവച്ച പദ്ധതിയോട്  സഹകരിച്ചാണ് ഹലോ  ഫ്രണ്ട്സ്  സ്നേഹസ്പർശം പ്രവർത്തിക്കുക.  സെറിബ്രൽ പാൾസി ,ഓട്ടിസം, ഡൌൺ സിൻഡ്രോം തുടങ്ങിയവ ബാധിച്ച കുട്ടികളും തെരുവ് മന്ത്രികരുമാണ് നിലവിൽ  മാജിക് പ്ലാനറ്റിൽ ഉള്ളത്.  കേരള സർക്കാർ സ്ഥാപനമായ  ചൈൽഡ് ഡെവലപ്പ്മെന്റ്  സെന്റർ ( സി.ഡി.സി) നേതൃത്വത്തിലാണ് കേരളത്തിലെ  വിവിധ ജില്ലകളിൽ നിന്നും  ഇവിടേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

സി.ഡി.സി നടത്തിയ പഠനത്തിൽ  ജാലവിദ്യ കാണിക്കുന്നതിലൂടെ  മറ്റുള്ളവരിൽ നിന്നും കിട്ടുന്ന പ്രോത്സാഹനം  ഭിന്നശേഷിയുള്ള കുട്ടികളിൽ വലിയതോതിലുള്ള മാനസിക വളർച്ച ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവിടെ അന്തേവാസികളായ കുട്ടികളുടെ ഉപജീവനമാർഗ്ഗമാണ് മഹാമാരിയിൽ പൊലിഞ്ഞത് . കൂടാതെ ഭിന്നശേഷിക്കാരായ  കുട്ടികൾ  വീടുകളിൽ തിരികെ എത്തിയതിന്  ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതും ശ്രദ്ധയിൽ പെട്ടിരുന്നു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടേണ്ടവരല്ല  മറിച്ച്   കരുതലും തണലും നൽകി   നമ്മളോടൊപ്പം നിർത്തേണ്ടവരാണ് ഭിന്നശേഷിക്കാരെന്നുള്ള ഉറച്ച വിശ്വാസമാണ് ഹലോ  ഫ്രണ്ട്സിനെ  ഈ പദ്ധതി തുടങ്ങുവാൻ പ്രേരിപ്പിച്ചത്. 

ഹലോ  ഫ്രണ്ട്സ്  സ്നേഹസ്പർശം  ഭിന്നശേഷിയുള്ള കുട്ടികൾക്ക് സഹായ ഹസ്‌തവുമായി  മാതൃകാപരമായ പ്രവർത്തനം കാഴ്ച വക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഹലോ  ഫ്രണ്ട്സ്  ഗവേണിങ് ബോഡിയുമായി  ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com