ADVERTISEMENT

അയർലണ്ട്∙ കോർക്കിൽ നിന്നുള്ള ഒരു പറ്റം മലയാളി സുഹ്യത്തുക്കൾ, അയർലണ്ടിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കെറിയിലെ കാരൻറ്റൂഹിൽ പർവതം ഇക്കഴിഞ്ഞ ദിവസം കീഴടക്കി. അതീവ ദുർഘട പാതയിലൂടെ, ദുഷ്‌കരവും അപകടം പതിയിരിക്കുന്നതുമായ, കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ മലമ്പാതയിലൂടെയുള്ള ദൗത്യം ഏകദേശം 8 മണിക്കുർ എടുത്താണ്, പത്ത് പേരടങ്ങുന്ന മലയാളി സംഘം 3400 അടി ഉയരത്തിലുള്ള മല കയറ്റം പൂർത്തിയാക്കിയത്. 

carrauntoohil-mountain

പത്തു കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കുകളിലൂടെ, കനത്ത കാറ്റിനേയും തണുപ്പിനേയും തൃണവൽക്കണിച്ചുകൊണ്ടുള്ള ഈ ദൗത്യം, ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല എന്നു സംഘാംഗങ്ങൾ പറഞ്ഞു. സംഘത്തിൽ കോർക്കിലെ കരാട്ടെ അധ്യാപകൻ സെൻ സായ് ബോബി ജോർജ്, രാജേഷ് ചെട്ടിയാത്ത് സഖറിയ, ജോഷി.മാത്യു, ട്യൂബിഷ് രാജു, ജോമോൻ വർഗീസ്, മധു മാത്യു, മാത്യു പി എം, റോബി, മെൽവിൻ, ബോൺസ്കി എന്നിവരാണുണ്ടായിരുന്നത്.

carrauntoohil-mountain-climbers

ഈ ദൗത്യത്തിന്റെ വിജയം  യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എൽബർസ് അടുത്ത വർഷം ഓഗസ്റ്റിൽ കീഴടക്കുന്നതിന് പ്രചോദനമാകുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com