ADVERTISEMENT

ബര്‍ലിന്‍∙ കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരേ വിവിധ ജര്‍മന്‍ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലും നൂറുകണക്കിനാളുകള്‍ നിയന്ത്രണങ്ങള്‍ക്കെതിരെ മാര്‍ച്ച് നടത്തി.

ജര്‍മനിയിലെ തെക്കന്‍ നഗരമായ മ്യൂണിച്ചില്‍ 8000 പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. മാസ്ക് ധരിക്കണമെന്ന നിര്‍ദേശം മിക്കവരും അവഗണിച്ചു. ഹാനോവറില്‍ 1000 പേരും പ്രകടനത്തിനിറങ്ങി.

ഫ്രീ തിങ്കേഴ്സ്, ആന്റി വാക്സിന്‍ ക്യാംപെയ്നേഴ്സ്, തീവ്ര വലതുപക്ഷക്കാര്‍, കോണ്‍സ്പിറസി തിയറിക്കാര്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com