ADVERTISEMENT

എഡിൻബർഗ് ∙ സ്കോട്‌ലൻഡ് മലയാളി സംഘടനാ ചരിത്രത്തില്‍ പുതിയ അധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട്  വേൾഡ് മലയാളി കൗൺസിൽ  സ്കോട്‌ലൻഡ് പ്രൊവിൻസിന് ഔദ്യോധിക അംഗീകാരമായി. 1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂജഴ്സിയിൽ രൂപം കൊണ്ട് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മീഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് , ഇന്ത്യ , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാകമാനം പ്രവർത്തന മേഖലകളുള്ള  വേൾഡ് മലയാളി കൗൺസിൽ  സ്‌ക്ടോലൻഡ് ഘടകത്തിന്റെ പ്രഥമ ഭരണ സമിതിയെ 'സൂം' മീറ്റിങ്ങിലൂടെ തിരഞ്ഞെടുത്തു.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ , നാഷനൽ പ്രതിനിധികളുടെ അംഗീകാരം നേടിയ പ്രഥമ ഭരണ സമതി സെപ്റ്റംബർ 15ന്  ചുമതലയേൽക്കും.

wmc-scotland-2

ചെയർ പേഴ്സൺ :അനിൽ തോമസ് , കിർക്കാൾഡി, പ്രസിഡന്റ് :  ജിമ്മി ജോസഫ്  കൂറ്റാരപ്പള്ളി, ഗ്ലാസ്ഗോ, സെക്രട്ടറി : ജെയിംസ് മാത്യു കക്കുഴി, ഗ്ലാസ്ഗോ , ട്രഷറർ : ജോൺ എബ്രാഹം എഡിൻബർഗ്ഗ് , കോർഡിനേറ്റർ :എബിസൺ ജോസ് ലിവിംഗ്സ്റ്റൺ, വനിതാ പ്രതിനിധികളായി ബിജിമോൾ അലക്സ്, ഡൺഫെർമലിൻ എന്നിവരെയും തിരഞ്ഞെടുത്തു.

wmc-scotland-ob-2

ആഗോളതലത്തിൽ വേരുറപ്പിച്ച വേൾഡ് മലയാളി കൗൺസിൽ എന്ന പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയുടെ ഭാഗമായി, മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് യുവതലമുറയെ കൂടി ഉൾക്കൊണ്ടു കൊണ്ട് സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും, ആശയരൂപീകരണത്തിലും പങ്കുവഹിച്ച്, നാടിന്റെ നാനാ വിധത്തിലുള്ള വികസനത്തെ മുൻപിൽ കണ്ടു കൊണ്ടാണ് വേൾഡ് മലയാളി കൗൺസിൽ സ്കോട്‌ലാൻഡ് പ്രൊവിൻസിന് രൂപം കൊടുത്തിരിക്കുന്നത്. 

wmc-scotland-ob

മാറുന്ന കാലഘട്ടത്തിനും സാഹചര്യങ്ങൾക്കുമനുയോജ്യമായ രീതിയിൽ സംഘടനാ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള തീവ്രയഞ്ജത്തിനാണിവിടെ തുടക്കം കുറിച്ചിരിക്കുന്നത്. വേൾഡ് മലയാളി കൗൺസിൽ സ്കോട്‌ലൻഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഗ്ലോബൽ കമ്മറ്റിയുടെ ഔദ്യോധിക അംഗീകാരത്തിനു ശേഷം അറിയിക്കുന്നതാണ് എന്ന് ഭരണ സമതിയ്ക്കു വേണ്ടി സെക്രട്ടറി ജെയിംസ് മാത്യു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com