ADVERTISEMENT

ബർലിൻ ∙ ജർമനി 2021 ആദ്യപാദത്തിൽ കോവിഡ് വാക്സിൻ  വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ മാധ്യമങ്ങളെ അറിയിച്ചു. ജർമനിയിൽ കോവിഡ് വാക്സിൻ വികസിപ്പിക്കാൻ മൂന്നു പ്രമുഖ ഔഷധനിർമ്മാണ കമ്പനികൾ പണിയെടുക്കുകയാണെന്നും  ഉടനടി ഫലം കണ്ടെത്തുമെന്നും ഗവേഷകമന്ത്രി അനിയ കാർലിസിക്കും അവകാശപ്പെട്ടു.

ജർമനിയിലെ മെർക്കലിന്റെ വിശാലമുന്നണി സർക്കാർ ഇതിനായി 94 ദശലക്ഷം യൂറോ മുടക്കി കഴിഞ്ഞതായും 750 മില്യൻ യൂറോ കൂടി തുടർന്നുള്ള ഗവേഷണത്തിനായി മുതൽ മുടക്കുകയാണെന്നു മന്ത്രി സഫാൻ തുടർന്നു മാധ്യമങ്ങളോട് പറഞ്ഞു. ജർമനിയിൽ കോവിഡ് വാക്സിൻ ജനങ്ങളിൽ നിർബന്ധമായി അടിച്ചേൽപ്പിക്കില്ലെന്നും തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഹൃദ്രോഗം, കാൻസർ, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവർക്കായിരിക്കും കോവിഡ് വാക്സിൻ കുത്തിവയ്ക്കുകയെന്നു ജർമൻ ആരോഗ്യമന്ത്രി പറഞ്ഞു.

jens-spahn

ജർമൻ ജനതയിൽ 60 ശതമാനം പേരും വാക്സിൻ ഉപയോഗിച്ചാൽ കോവിഡ് ബാധ നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് മന്ത്രി തുടർന്ന് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com