ADVERTISEMENT

ജനീവ∙ വരുന്ന മാസങ്ങളില്‍ യൂറോപ്പില്‍ കോവിഡ് മരണസംഖ്യയില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കരുതിയിരിക്കേണ്ടതെന്നും സംഘടനയുടെ യൂറോപ്യന്‍ വിങ് ചൂണ്ടിക്കാട്ടുന്നു.

 

നിലവില്‍ സ്പെയ്നും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നതാണു കണ്ടുവരുന്നത്. ഏപ്രിലിലെ ഉയര്‍ന്ന കണക്കിനെക്കാള്‍ കൂടുതല്‍ രോഗബാധിതരുടെ എണ്ണം വെള്ളിയാഴ്ച മാത്രം യൂറോപ്യന്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

അതേസമയം, രോഗബാധ ശക്തമായിരുന്ന സമയത്തെ അപേക്ഷിച്ച് ശരാശരി മരണസംഖ്യ ഇപ്പോള്‍ കുറവാണ്. മഹാമാരി അവസാനിക്കുന്നതിനുള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com